HOME
DETAILS

മതാധ്യാപകര്‍ക്കു കരുത്ത് പകരുക

  
backup
October 14 2016 | 20:10 PM

%e0%b4%ae%e0%b4%a4%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4


സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മേല്‍നോട്ടത്തില്‍ നടന്നുവരുന്ന മദ്‌റസ പ്രസ്ഥാനം മുസ്‌ലിം ലോകത്ത് ഒരിടത്തും തുല്യത കണ്ടെത്താനാകാത്ത അത്ഭുതകരവും അനുഗ്രഹീതവുമായ ഒരു മഹല്‍ സംരംഭമാണ്. മത വിജ്ഞാനങ്ങളുടെ പവിത്രമായ പൈതൃകം കാത്തു സൂക്ഷിക്കുകയും പാരമ്പര്യത്തനിമയോടെ പുതുതലമുറക്കു പകര്‍ന്നു നല്‍കുകയും ചെയ്യുക എന്ന മഹിതമായ ദൗത്യമാണ് 1951 ല്‍ രൂപം കൊണ്ട സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡും 1959 ല്‍ രൂപം കൊണ്ട ജംഇയ്യത്തുല്‍ മുഅല്ലിമീനും നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. സമസ്തക്കു കീഴിലെ പതിനായിരത്തോളം മദ്‌റസകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പുരോഗതിക്കു വേണ്ട ബഹുമുഖമായ പുതിയ മാര്‍ഗങ്ങള്‍ നടപ്പിലാക്കുന്നതും ഈ സംഘടനകളാണ്.
വന്ദ്യരായ വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെയും പി. അബൂബകര്‍ നിസാമിയുടെയും കെ.പി ഉസ്മാന്‍ സാഹിബിന്റെയും നേതൃത്വത്തില്‍ തുടക്കം കുറിച്ച ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഇന്ന് 425 റെയ്ഞ്ചുകളും 21 ജില്ലാ ഘടകങ്ങളുമായി വ്യാപിച്ചുകിടക്കുന്നു. മദ്‌റസാ മുഅല്ലിമുകള്‍ക്കു ശാസ്ത്രീയമായ അധ്യാപനരീതികളില്‍ പരിശീലനം കൊടുക്കുന്നതോടൊപ്പം അവരുടെ അക്കാദമിക-സാമ്പത്തിക-ധൈഷണിക അഭിവൃദ്ധിക്കുവേണ്ടിയും സംഘടന വിവിധ പരിപാടികളാവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നു.
വീട് നിര്‍മാണം. വിവാഹം, ചികിത്സ, പ്രസവം, വിധവാസംരക്ഷണം, അവശസഹായം, സര്‍വിസ് ആനുകൂല്യം, പെന്‍ഷന്‍, മരണാനന്തര ക്രിയാ സഹായം, പ്രവര്‍ത്തക അലവന്‍സ്, മോഡല്‍ക്ലാസ് അലവന്‍സ്, മദ്‌റസാ ഗ്രാന്റുകള്‍, വിവിധ അവാര്‍ഡുകള്‍, മുഅല്ലിം നിക്ഷേപ പദ്ധതി, കലാസാഹിത്യ മത്സരം, വിവിധ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി ഒട്ടനവധി പദ്ധതികളാണ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇതിനകം വിജയകരമായി പ്രയോഗവല്‍ക്കരിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ മുഅല്ലിം പെന്‍ഷനും നിക്ഷേപപദ്ധതിയും പോലുള്ള സംരംഭങ്ങള്‍ക്കു കേരളത്തിലെ ഇതര സാമുദായിക സംഘടനകള്‍ ധൈര്യം കാണിച്ചിട്ടില്ലെന്നറിയുമ്പോഴാണ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ കൈവരിച്ചിരിക്കുന്ന സമുന്നതമായ അഭിവൃദ്ധിയും സ്വീകാര്യതയും അനാവൃതമാവുന്നത്. ഒന്നുകൂടി പറഞ്ഞാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ പോലും കവച്ചുവയ്ക്കുന്ന വിധം ശാസ്ത്രീയവും അന്യൂനവുമാണ് നമ്മുടെ ആവിഷ്‌കാരങ്ങളൊക്കെയും.
വിവിധ ഭാഗങ്ങളില്‍ നിന്നു കനത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മദ്‌റസാ പ്രസ്ഥാനത്തെ ക്രിയാത്മകമായി നിലനിര്‍ത്തുകയെന്നതും പ്രതികൂലാവസ്ഥകളെ അതിജീവിക്കാന്‍ പ്രാപ്തമാക്കുകയെന്നതുമാണ് പുതിയ കാലത്ത് സംഘടനാ പ്രവര്‍ത്തകര്‍ നിര്‍വഹിക്കേണ്ട ദൗത്യം. മത വിദ്യാഭ്യാസം അലങ്കാരമോ ഐച്ഛികമോ ആവശ്യമില്ലാത്തതോ ആയികാണുന്ന തലമുറയാണ് ഇന്നുജീവിക്കുന്നത്. വര്‍ധിച്ചുവരുന്ന ആംഗലേയ വിദ്യാലയങ്ങളും അവയാല്‍ ആകര്‍ഷിക്കപ്പെടുന്ന മത-ധര്‍മ ബോധമില്ലാത്ത അനേകം വിദ്യാര്‍ഥിക്കൂട്ടങ്ങളും വിളിച്ചോതുന്നത് ഈ യാഥാര്‍ഥ്യമാണ്.
പലവിധത്തിലുള്ള വെല്ലുവിളികളും പ്രതിസന്ധികളും അതിജീവിക്കേണ്ടി വരുന്ന നമ്മുടെ സമുദായത്തില്‍ നിരവധി സാമൂഹിക പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ് മുഅല്ലിമുകള്‍. ഗള്‍ഫ് കുടിയേറ്റത്തിലൂടെയും മറ്റു കച്ചവട മേഖലകളിലൂടെയും മുസ്‌ലിം സമൂഹം ആപേക്ഷികമായി സാമ്പത്തിക അഭിവൃദ്ധി നേടിക്കഴിഞ്ഞുവെങ്കിലും, ഈ മാറ്റം തീരെ ചലനം സൃഷ്ടിക്കാത്ത മേഖലയാണ് മുഅല്ലിമുകളുടെ വേതന രംഗം. വര്‍ധിച്ചു വരുന്ന ജീവിതച്ചെലവുകള്‍ കൂടിയാവുന്നതോടെ വലിയൊരു ശതമാനം മുഅല്ലിമുകള്‍ മറ്റു വഴികള്‍ തേടിയിറങ്ങാന്‍ നിര്‍ബന്ധിതരാവുന്നു. പലരും ഭാഗ്യം തേടി ഗള്‍ഫിലേക്കും മറ്റു തൊഴിലുകളിലേക്കും ചുവടു മാറ്റുന്നു. കൂടാതെ, സമൂഹം മത വിജ്ഞാനത്തോട് വച്ച് പുലര്‍ത്തുന്ന അവജ്ഞയും അവഗണനാ മനോഭാവവും പുതുതലമുറയെ ഈ തൊഴിലില്‍ നിന്നു പിന്തിരിപ്പിക്കുന്നു.
ജീവിത സാഹചര്യങ്ങളും ദൈനംദിന ചെലവുകളും വര്‍ധിക്കുകയും വേതനം കാലോചിതം വര്‍ധിക്കാതിരിക്കുകയും ചെയ്തപ്പോള്‍ മിക്ക മദ്‌റസാധ്യാപകരും സേവനരംഗം മാറാന്‍ തുടങ്ങി. ഇതിന്റെ ഭവിഷ്യത്ത് മനസിലാക്കി സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ മദ്‌റസാധ്യാപകരെ സാമ്പത്തികമായി സഹായിക്കുന്നതിനായി പലതരം ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. അങ്ങനെ 1975 മുതല്‍ കോഴ്‌സുകളും സര്‍വിസും പരിഗണിച്ച് 2500 രൂപ വരെ സര്‍വിസ് ആനുകൂല്യവും 1978 മുതല്‍ മക്കളുടെ വിവാഹം, സ്വന്തം വീട് നിര്‍മാണം, ബന്ധപ്പെട്ടവരുടെ ചികിത്സ, പ്രസവം, മരണപ്പെട്ട മുഅല്ലിമിന്റെ കുടുംബ സംരക്ഷണം, മരണാനന്തര ക്രിയ തുടങ്ങിയവക്കു നാലായിരം മുതല്‍ ഇരുപതിനായിരം രൂപ വരെയുള്ള സഹായവും, സര്‍വിസ് പൂര്‍ത്തിയാക്കി പിരിയുന്നവര്‍ക്ക് 1999 മുതല്‍ മാസാന്തം 600 രൂപ പെന്‍ഷന്‍, സര്‍വിസില്ലാതെ സേവനം നിര്‍ത്തുന്നവര്‍ക്കു സമാശ്വാസമായി അവശസഹായം തുടങ്ങിയവയും നല്‍കി വരുന്നു. കൂടാതെ പ്രസ്ഥാനത്തിന്റെ സുവര്‍ണജൂബിലി സമ്മേളന സ്മാരകോപഹാരമായി 50 മുഅല്ലിംകള്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ പ്രഖ്യാപനം നടത്തുകയും അതില്‍ പകുതിയോളം വീടുകള്‍ പണി പൂര്‍ത്തിയാക്കി താമസം തുടങ്ങുകയും ചെയ്തു. മറ്റുള്ളവയുടെ പണി നടന്നുകൊണ്ടിരിക്കുകയാണ്.
മദ്‌റസാ, വിദ്യാര്‍ഥി-അധ്യാപക ക്ഷേമോന്നമന പ്രവര്‍ത്തികള്‍ക്കും പദ്ധതികള്‍ക്കുമായി കോടിക്കണക്കിനു രൂപയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ വര്‍ഷാവര്‍ഷം ചെലവഴിച്ചു കൊണ്ടിരിക്കുന്നത്. 2015-16 വര്‍ഷത്തില്‍ മുഅല്ലിം സര്‍വിസ് ആനുകൂല്യം വകയില്‍ 32,73,100 രൂപ, ക്ഷേമനിധി ഇനത്തില്‍ 51,90,150 രൂപ, പെന്‍ഷന്‍ ഇനത്തില്‍ 20,44,200 രൂപ, മുഅല്ലിം മന്‍സില്‍ 90,00,000 രൂപ, വിവിധയിനം ഗ്രാന്റുകളായി 22,30,870 രൂപ അധ്യാപക-വിദ്യാര്‍ഥികളുടെ അവാര്‍ഡ് ഇനത്തില്‍ 11,83,000 രൂപ, റെയ്ഞ്ച്- ജില്ലാ അവാര്‍ഡുകള്‍ ഇനത്തില്‍ 5,38,500 എന്നിങ്ങനെ മൊത്തം 2,34,59,820 രൂപ ചെലവഴിക്കുകയുണ്ടായി. കൂടാതെ വിദ്യാര്‍ഥികളുടെ വിജ്ഞാന പുരോഗതി, കലാസാഹിത്യ ഉന്നമനം എന്നിവ ലക്ഷ്യമാക്കി കലാസാഹിത്യമേളകളും വിവിധ തരം അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ മദ്‌റസകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനു പ്രോത്സാഹജനകമായി സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി മദ്‌റസകള്‍ക്ക് 1000,1500 എന്നിങ്ങനെ ഗ്രാന്റും നല്‍കിവരുന്നു.
നമ്മുടെ മതബോധവും ധര്‍മചിന്തയും സല്‍സ്വഭാവവും കരുപിടിച്ചിപ്പ് പരിപോഷിപ്പിക്കുന്ന മതാധ്യാപകര്‍ക്കു വേണ്ട ന്യായയുക്തവും ആശ്വാസജനകവുമായ സാമ്പത്തിക സാഹചര്യങ്ങളും അധ്യാപന പരിശീലനവും മാനസിക-മനഃശാസ്ത്ര സജ്ജീകരണങ്ങളും ഒപ്പം സമുദായത്തിന്റെ അകമഴിഞ്ഞ പിന്തുണയും നല്‍കാനുതകുന്ന രീതിയില്‍ മുഅല്ലിം ദിനം എന്ന പ്രത്യേക ദിവസത്തെ ആവിഷ്‌കരിക്കണം.
മദ്‌റസാ പ്രസ്ഥാനത്തിന്റെ നടത്തിപ്പുകാര്‍ എന്ന നിലയില്‍ ഓരോ സ്ഥലത്തെയും മഹല്ല്-മദ്‌റസാ കമ്മിറ്റികള്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വം. കേവല സാമ്പത്തിക ക്രയവിക്രയങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയും സദാചാര-സാംസ്‌കാരിക-ധാര്‍മിക പ്രവര്‍ത്തനങ്ങള്‍ അവഗണിക്കുകയും ചെയ്തുകൊണ്ടുള്ള മഹല്ല്-മദ്‌റസാ പ്രവര്‍ത്തനങ്ങള്‍ പുതുതലമുറയുടെ വൈജ്ഞാനിക-ആത്മീയ മരവിപ്പിലും വിനാശത്തിലുമാണ് ചെന്നവസാനിക്കുക. അതിനാല്‍ മുഅല്ലിം സമൂഹം നേരിടുന്ന അവശതകളും പ്രയാസങ്ങളും പ്രായോഗിക പ്രതിസന്ധികളും പ്രസ്തുത കമ്മിറ്റികളെ തെര്യപ്പെടുത്താന്‍ നമ്മുടെ ദിനം ഉപയോഗപ്പെടുത്തണം.
അധ്യാപക സമൂഹത്തിന്റെ ആശങ്കകള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക, ന്യായമായ രീതിയില്‍ അവക്ക് പരിഹാരം കാണുക, സമൂഹത്തിന് തിരിച്ചിങ്ങോട്ടുള്ള പരാതികളും അഭിപ്രായങ്ങളും അര്‍ഹമായ രീതിയില്‍ പരിഗണിക്കുക, മദ്‌റസകളില്‍ പഠിപ്പിക്കുന്ന ഉദാത്തപാഠങ്ങളും ശീലങ്ങളും പഠിതാക്കളുടെ പ്രായോഗിക ജീവിതമേഖലകളില്‍ പകര്‍ത്താനാവശ്യമായ വര്‍ധിത ജാഗരണം സാധ്യമാക്കുക തുടങ്ങിയ കാര്യങ്ങളും ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. നാളിതുവരെ നാം കാത്തു പോന്ന പാരമ്പര്യ രീതികളെ, വിശിഷ്യ, മദ്‌റസാ സംസ്‌കാരത്തെ പറ്റി അല്‍പജ്ഞാനികളോ അജ്ഞരോ ആയ പുതുതലമുറക്ക് അത്തരം വിഷയങ്ങളില്‍ അവബോധം സൃഷ്ടിച്ച് അജയ്യമായ പ്രയാണത്തിന് പുതുശക്തി പകരാന്‍ മുഅല്ലിം ദിനത്തിലൂടെ നമുക്കാവണം. കരുണാമയനായ നാഥന്‍ അനുഗ്രഹിക്കട്ടെ.
(സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന.സെക്രട്ടറിയാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago