HOME
DETAILS

ജപ്പാന്‍ കുടിവെള്ള പദ്ധതി: വീണ്ടും റോഡ് കുത്തിപ്പൊളിക്കാനൊരുങ്ങി അധികൃതര്‍

  
backup
October 14 2016 | 21:10 PM

%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7-3




വൈക്കം: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പേരില്‍  ചുങ്കം-ടോള്‍-ചാലുകടവ് റോഡ് വീണ്ടും പൊട്ടിപ്പൊളിക്കാനൊരുങ്ങി അധികൃതര്‍. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. നിലവില്‍ ജപ്പാന്‍കുടിവെള്ള പൈപ്പ്‌ലെന്‍ കടന്നു പോകുന്ന റോഡിന്റെ എതിര്‍വശമാണു കുഴിക്കാനൊരുങ്ങത്.
പൈപ്പിടീലിന്റെ പേരില്‍ 2008- 2012 വരെ നാട്ടുകാരനുഭവിച്ച യാത്രാദുരിതം വീണ്ടും ആവര്‍ത്തിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍. പൈപ്പിടാനായി വീണ്ടും റോഡ് കുത്തിപ്പൊളിച്ചാല്‍ ചെമ്പ്, മറവന്‍തുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിലേയ്ക്കുള്ള വൈക്കം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ തകരാറിലാകും. ഈ ഭാഗത്തുകൂടിയുള്ള വാഹനഗതാഗതം പൂര്‍ണ്ണമായും നിലയ്ക്കുകയും സ്‌കൂളില്‍ പോകുന്ന കുട്ടികളെയും, രോഗികളെയും, യാത്രക്കാരെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.
  ഒട്ടനവധി ഗുരുതമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുക്കാതെ പൈപ്പ് ലൈന്‍ റോഡിന്റെ എതിര്‍ വശത്തിടാനുള്ള ഇടാനുള്ള നീക്കത്തിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് മൂന്നിന് മറവന്‍തുരുത്ത് എസ്.എന്‍.ഡി.പി ഹാളില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കണ്‍വന്‍ഷന്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ അധ്യക്ഷത വഹിക്കും. വി.ടി പ്രതാപന്‍ സ്വാഗതം ആശംസിക്കും. കെ.എസ് നാരായണന്‍നായര്‍ സമരപ്രഖ്യാപന രേഖ അവതരണം നടത്തും. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, കെ.ആര്‍ ചിത്രലേഖ, സാബു പി. മണലൊടി, ലൈല ജമാല്‍, കെ സെല്‍വരാജ്, കെ.ഡി വിശ്വാനാഥന്‍, പി.വി പ്രസാദ്, പി സുഗതന്‍, കലാ മങ്ങാട്, കെ.ബി രമ, ലീന ഡി. നായര്‍, എസ് അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിക്കും. ബാബു പൂവനേഴത്ത് കൃതജ്ഞത പറയും. വാര്‍ത്താസമ്മേളനത്തില്‍ വി ഭാസ്‌ക്കരന്‍, ടി.കെ രാജേന്ദ്രന്‍, പി.സി തങ്കരാജ്, ബി രാജേന്ദ്രന്‍, കെ.എസ് ബിജുമോന്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago