വാര്‍ഡ് കൗണ്‍സിലറെ ക്ഷണിക്കാതെ അപമാനിച്ചതായി പരാതി
പൊന്നാനി: നൈതല്ലൂരില്‍ നടന്ന കന്നുകാലി വന്ധ്യംകരണ നിവാരണ ക്യാംപിലേക്ക് വര്‍ഡ് കൗണ്‍സിലറെ ക്ഷണിക്കാതെ അപമാനിച്ചതായി പരാതി. എന്നാല്‍ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെന്നും അസൗകര്യങ്ങള്‍ കാരണം കൗണ്‍സിലര്‍ പങ്കെടുക്കാതിരുന്നതുമാണെന്ന് അധികൃതര്‍ പറയുന്നു.
മൃഗസംരക്ഷണ വകുപ്പിന്റെയും പൊന്നാനി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ കന്നുകാലികള്‍ക്കായി നടത്തിയ വന്ധ്യതാ നിവാരണ ക്യാംപിലേക്കാണ് വാര്‍ഡ് കൗണ്‍സിലര്‍ ഹഫ്സത്തിനെ ക്ഷണിച്ചില്ലെന്ന് പരാതി ഉയര്‍ന്നിട്ടുള്ളത്. നഗരസഭാ ചെയര്മാന് സി.പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ടിയിരുന്നത് വാര്‍ഡ് കൗണ്‍സിലറായിരുന്നു. എന്നാല്‍ ചടങ്ങ് നടക്കുന്ന ദിവസം രാവിലെയാണ് പരിപാടി കൗണ്‍സിലറെ അറിയിച്ചത്. കൗണ്‍സിലറോട് മുന്‍കൂട്ടി പറയാതെ ചടങ്ങ് സംഘടിപ്പിച്ചത് കൗണ്‍സിലറെ അപമാനിക്കലിന് തുല്യമാണന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ചെയര്മാന് ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയും കൗണ്‍സിലറെ വിളിച്ച് സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്തുകയും ചെയ്തു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."