HOME
DETAILS
MAL
മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത അഭിഭാഷകര്‍ക്കെതിരേ കേസെടുത്തു
backup
October 15 2016 | 07:10 AM
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത അഭിഭാഷകര്‍ക്കെതിരേ കേസ്.
മാധ്യമപ്രവര്‍ത്തകന്റെ പരാതിയില്‍ കണ്ടാല്‍ അറിയാവുന്ന പത്തുപേര്‍ക്കെതിരേയാണ് കേസ്.
സ്ത്രീകളെ അപമാനിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
വഞ്ചിയൂര്‍ പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം ഇപി ജയരാജനെതിരായ കേസ് പരിഗണിക്കുമ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ അക്രമം നടത്തിയത്.
വനിത മാധ്യമപ്രവര്‍ത്തകരെ അടക്കമാണ് അഭിഭാഷകര്‍ ജഡ്ജിക്ക് മുന്നില്‍വച്ച് കൈയേറ്റം ചെയ്തു പുറത്താക്കിയത്. ജഡ്ജി ആവശ്യപ്പെട്ടിട്ടും അഭിഭാഷകര്‍ പിന്മാറാന് തയ്യാറായില്ല.
ഇതിനു പിന്നാലെ കോടതിക്ക് പുറത്തുനിര്‍ത്തിയിരുന്ന മാധ്യമവാഹനങ്ങള്ക്ക് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ചാനലുകളുടെ ഡിഎസ്എന്‍ജി വാന്‍ തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."