മതവിദ്വേഷ പ്രസംഗം; കെ.പി ശശികലയ്ക്കെതിരേ പരാതി
കാസര്‍കോട്: മതവിദ്വേഷ പ്രസംഗം നടത്തുന്നുവെന്ന് കാണിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ടീച്ചര്‍ക്കെതിരേ കാസര്‍കോട് ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്കി. കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനായ സി ഷുക്കൂറാണ് ജില്ലാ പൊലിസ് മേധാവി തോംസണ്‍ ജോസിനു പരാതി നല്‍കിയത്.
ശശികല ടീച്ചര്‍ വിവിധ കാലങ്ങളില്‍ പലയിടത്തായി നടത്തിയ മതവിദ്വേഷം പടര്‍ത്തുന്ന രീതിയിലുള്ള പ്രസംഗങ്ങള്‍ യൂ ട്യൂബില്‍ പ്രചരിക്കുന്നതു ചൂണ്ടിക്കാട്ടിയാണ് അഡ്വ. സി ഷുക്കൂര്‍ പരാതി നല്‍കിയിരിക്കുന്നത്. യു ട്യൂബിലുള്ള പ്രസംഗങ്ങളുടെ സിഡികളുടെ കോപ്പിയും ജില്ലാ പൊലിസ് മേധാവിക്കു നല്കിയ പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.
മതവിദ്വേഷ പ്രസംഗം യു ട്യൂബില്‍ പ്രചരിപ്പിക്കുന്നുവെന്നു കാണിച്ച് നേരത്തെ ഷംസുദ്ദീന് ഫരീദ് എന്നയാള്‍ക്കെതിരേയും അഡ്വ.സി ഷുക്കൂര്‍ ജില്ലാ പൊലിസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പൊലിസ് കേസെടുത്ത് യു.എ.പി.എ ചുമത്തി അന്വേഷണം നടത്തുകയാണ്. ശശികല ടീച്ചര്‍ക്കെതിരേ ലഭിച്ച പരാതികള്‍ പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലിസ് മേധാവി തോംസണ്‍ ജോസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."