വാട്ടര്‍ടാങ്കും പരിസരവും സാമൂഹിക വിരുദ്ധര്‍ താവളമാക്കി
മലയിന്‍കീഴ്: വിളപ്പില്‍ശാല കാവിന്‍പുറം കുടിവെളള പ്ലാന്റിലെ നൂലിയോട് ഭാഗത്തെ വാട്ടര്‍ടാങ്കും പരിസരവും സാമൂഹ്യവിരുദ്ധര്‍ താവളമാക്കി.
വിളപ്പില്‍ശാല, കുണ്ടാമൂഴി, കരുവിലാഞ്ചി, കാട്ടുവിള, പുന്നശ്ശേരി, ഇടമല, പരുത്തന്‍പാറ, തിനവിള, മുളയറ, കരുംകുറ്റി കോളനി ഉള്‍പ്പെടെയുള്ള
പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നത് ഇവിടെ നിന്നാണ്.
25 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഈ ടാങ്ക് സ്ഥാപിച്ചിട്ട് മുപ്പത് വര്‍ഷം പിന്നിട്ടു. ആദ്യ കാലങ്ങളില്‍ സുരക്ഷാ ജീവനക്കാരുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ 15 വര്‍ഷമായി നോക്കാനാളില്ലാതെ കാടുപിടിച്ച് കിടക്കുകയാണ്.
ഇവിടെ രാത്രിയില്‍ ആളുകള്‍ സംഘടിച്ച് മദ്യപിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെയൊരു ഗേറ്റുണ്ടെങ്കിലും പൂട്ടാറില്ല. സുരക്ഷാ ജീവനക്കാരെ നിയോഗിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."