പേരാമ്പ്രയില്‍ ട്രാഫിക് പരിഷ്‌കാരം ആരംഭിച്ചു
പേരാമ്പ്ര: പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി ഗ്രാമപഞ്ചായത്ത്, ഓട്ടോ ടാക്‌സി ജീവനക്കാരും പൊലിസും വാഹന ഉടമകളും ചേര്‍ന്ന് നടപ്പിലാക്കുന്ന ട്രാഫിക് പരിഷ്‌കാരം ഇന്നലെ ആരംഭിച്ചു. തുടക്കത്തില്‍ പാളിച്ച ഉണ്ടായെങ്കിലും പിന്നീട് പഞ്ചായത്ത് പ്രസിഡന്റും മറ്റ് ജനപ്രതിനിധികളും പൊലിസും സജീവമായതോടെ വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി.
രാവിലെ ട്രാഫിക് സംവിധാനം പാടെ താളം തെറ്റിയ നിലയിലായിരുന്നു. പേരാമ്പ്രയിലെ കച്ചവടക്കാരും യുവജന സംഘടനകളും ട്രാഫിക് പരിഷ്‌കാരത്തിലെ അപാകതക്കെതിരേ ശബ്ദമുയര്‍ത്തിയതോടെ ട്രാഫിക് പരിഷ്‌കാരങ്ങള്‍ തകരുന്ന അവസ്ഥ വന്നിരുന്നു. ഇതോടെ പ്രസിഡന്റും മറ്റ് ജനപ്രതിനിധികളും പൊലിസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ രംഗത്തിറങ്ങുകയായിരുന്നു.
ഇന്നലെ മുതല്‍ ട്രാഫിക് അഡൈ്വസറി കമ്മിറ്റി നിര്‍ദേശിച്ച സ്ഥലത്തെ പാര്‍ക്കിങിനെ സംബന്ധിച്ചും വണ്‍വേ സംവിധാനത്തെപ്പറ്റിയും കച്ചവടക്കാര്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും ഉണ്ടായിരുന്ന ആശങ്ക പരിഹരിക്കാതെയാണ് പരിഷ്‌കാരം അടിച്ചേല്‍പ്പിച്ചതെന്ന പരാതി നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."