കാരുണ്യ ഭവനങ്ങളുടെ താക്കോല്‍ദാനം
പേരാമ്പ്ര: നിര്‍ധനരും നിരാലംബരുമായ കുടുംബങ്ങള്‍ക്ക് വെള്ളിയൂരില്‍ കാരുണ്യ ഭവനങ്ങള്‍ ഒരുങ്ങി. കാരുണ്യ മുസ്‌ലിം റിലീഫ് കമ്മിറ്റി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. വിധവയായ കൊട്ടാരകുന്നുമ്മല്‍ കദീജയുടെ കുടുംബത്തിന് നിര്‍മിച്ച വീടിന്റെ താക്കോല്‍ദാന ചടങ്ങാണ് മഹല്ല് പ്രസിഡന്റ് പി. ഇമ്പിച്ചി മമ്മുവിന്റെ അധ്യക്ഷതയില്‍ നടന്നത്. രണ്ടാമത്തെ വീടിന്റെ താക്കോല്‍ 29ന് വലിയ ഖാസി നല്‍കും. പഞ്ചായത്ത് ഭവനപദ്ധതിയും ഉദാരമതികളും കാരുണ്യ ജി.സി.സിയും മറ്റ് സ്ഥാപനങ്ങളുടെയും സഹായത്താലാണ് വീട് പണി പൂര്‍ത്തിയാക്കിയത്.
പഞ്ചായത്ത് മെമ്പര്‍ ഷിജി കൊട്ടാരക്കല്‍, ഖത്തീബ് അബ്ദുല്‍ ജബ്ബാര്‍ ദാരിമി,ടി.കെ ഇബ്‌റാഹിം, എടവന സുരേന്ദ്രന്‍, കെ.വി.അബൂബക്കര്‍ ഹാജി,വി.സത്യന്‍, എസ് രമേശന്‍, ഡോ.കെ.എം നസീര്‍, പി.സി അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍, വി.പി സുബൈര്‍, കെ.അബ്ദുല്‍ ഹമീദ്,പി.കെ കേശവന്‍ സംസാരിച്ചു. കെ.ടി അസ്സന്‍, റിപ്പോര്‍ട് അവതരിപ്പിച്ചു.വി.എം അഷ്‌റഫ് സ്വാഗതവും എം.കെ.ഫൈസല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."