ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം
കോഴിക്കോട്: വുവുസേലയുടെ നിലയ്ക്കാത്ത മുഴക്കം, മുദ്രാവാക്യങ്ങളുടെയും പാരഡി ഗാനങ്ങളുടെയും ശബ്ദഘോഷം. കാര്‍മേഘം ഇരുള്‍ വീശിയ അന്തരീക്ഷത്തില്‍ ശരീരം മുഴുവന്‍ ചായം പൂശിയും ഭീമന്‍ പതാകകളേന്തിയും ആര്‍ത്തു വിളിച്ചും പാര്‍ട്ടി ഭേദമന്യേ നാടും നഗരവും അവര്‍ കീഴടക്കി. പോളിങ് ബൂത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പരസ്യ പ്രചാരണത്തിന് ആവേശവും വര്‍ണവും വാരിവിതറിയ കൊട്ടിക്കലാശത്തോടെ സമാപനം.
നിരോധനമുïായിരുന്ന ഏതാനും പ്രദേശങ്ങളൊഴിച്ചാല്‍ ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ ആവേശോജ്വലമായ സായാഹ്നം സൃഷ്ടിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊട്ടിക്കലാശം അവസാനിപ്പിച്ചത്. മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി വൈകിട്ട് അഞ്ചു വരെയായിരുന്നു കോഴിക്കോട്ട് പരസ്യ പ്രചാരണം.
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ രാഷ്ടീയ പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ആറുവരെയായിരുന്ന സമയം ഒരു മണിക്കൂര്‍ കുറച്ചത്. വൈകിട്ട് മൂന്നോടെ തന്നെ പ്രധാന തെരുവീഥികള്‍ പാര്‍ട്ടി പ്രവര്‍ത്തകരാല്‍ നിറഞ്ഞിരുന്നു. കൊടുവള്ളി, നാദാപുരം, കുറ്റ്യാടി, ഫറോക്ക് തുടങ്ങിയ മണ്ഡലങ്ങളില്‍ ടൗണുകള്‍ കേന്ദ്രീകരിച്ചുള്ള പ്രകടനത്തിന് വിലക്കുïായിരുന്നതിനാല്‍ ഗ്രാമകവലകള്‍ കേന്ദ്രീകരിച്ചാണ് പരസ്യപ്രചാരണത്തിന്റെ സമാപന ആഘോഷം നടന്നത്. ബൈക്കുകളിലും തോരണങ്ങളാല്‍ അലങ്കരിച്ച മിനി ലോറികളിലും ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ തങ്ങളുടെ നേതാക്കള്‍ക്കായി മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ തെരുവോരങ്ങളെ ശബ്ദമുഖരിതമാക്കി.
കോഴിക്കോട് നഗരത്തില്‍ ബീച്ച് റോഡിലാണ് കൊട്ടിക്കലാശത്തിന്റെ വീറും വാശിയും കൂടുതല്‍ പ്രകടമായത്. സംഘര്‍ഷത്തിന് സാധ്യതയുള്ളതിനാല്‍ പൊലിസ് കര്‍ശന നിബന്ധനകളേര്‍പ്പെടുത്തിയിരുന്നുവെങ്കിലും ആവേശക്കൊടുമുടിക്ക് മുന്നില്‍ നിയമപാലകര്‍ക്ക് പലപ്പോഴും നിസ്സഹായരാവേïി വന്നു.
മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തകര്‍ക്ക് പ്രചാരണത്തിന് പ്രത്യേകം സ്ഥലം പൊലിസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ 4.30ഓടെ തുറന്ന വാഹനങ്ങളില്‍ സ്ഥാനാര്‍ഥികള്‍ രംഗപ്രവേശം ചെയ്തതോടെ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടുകയായിരുന്നു. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ സ്ഥാനാര്‍ഥികളാണ് തീരപ്രദേശത്ത് പര്യാടനത്തിനെത്തിയത്.
പ്രവര്‍ത്തകര്‍ തമ്മിലും പൊലിസുകാരുമായും ചെറിയ വാക്കേറ്റമുïായതൊഴിച്ചാല്‍ ജില്ലയില്‍ കൊട്ടിക്കലാശം പൊതുവേ സമാധാനപരമായിരുന്നു.
സമയപരിധി അഞ്ചായി നിജപ്പെടുത്തിയതറിയാതെ ആഘോഷം തുടര്‍ന്നതാണ് പലയിടത്തും വാക്കുതര്‍ക്കത്തിനിടയാക്കിയത്. വാഹനങ്ങള്‍ ഉപയോഗിച്ചുള്ള പ്രചാരണത്തിന് നാലു വരെയായിരുന്ന സമയം നിശ്ചയിച്ചിരുന്നത്.
ഇത് മിക്കയിടത്തും പ്രാവര്‍ത്തികമായില്ല. ഇതിനിടെ ഭട്ട് റോഡ് ബിച്ചില്‍ ബി.ജെ.പിയുടെ അനൗണ്‍സ്‌മെന്റ് വാഹനം തട്ടി യുവാവിന് ചെറിയ പരുക്കേറ്റു. ഏറെ പാടുപെട്ട് 5.30ഓടെയാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ട് ഗതാഗതം പുനഃസ്ഥാപിക്കാന്‍ പൊലിസിനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."