തപാല്‍ വകുപ്പിലെ ഇന്ത്യാ പോസ്റ്റ് ബാങ്കില്‍
തപാല്‍ വകുപ്പിനു കീഴില്‍ ആരംഭിക്കുന്ന ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കെയില്‍ 2, 3 റാങ്കുകളിലെ ആകെയുള്ള 1,060 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാകും.
ഒഴിവുകളുടെ വിശദവിവരങ്ങള്‍:
സീനിയര്‍ മാനേജര്‍ (ബ്രാഞ്ച് 350), മാനേജര്‍ (ഏരിയ സെയില്‍സ് 250), മാനേജര്‍ (ഏരിയ ഓപറേഷന്‍സ് 350), മാനേജര്‍ (കസ്റ്റമര്‍ അക്യുസേഷന്‍ സപോര്‍ട്ട് 16) എന്നിങ്ങനെയാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓപറേഷന്‍ റിസ്‌ക് മാനേജര്‍ തസ്തികയില്‍ ആറ് ഒഴിവുകളും സീനിയര്‍ മാനേജര്‍ (സിസ്റ്റം ഡാറ്റ ബേസ് അഡ്മിനിട്രേഷന്‍), സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍), നെറ്റ് വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ അഡ്മിനിസ്‌ട്രേഷന്‍ തസ്തികകളിലേക്ക് അഞ്ച് ഒഴിവുകള്‍ വീതവുമാണ് ഉള്ളത്.
എച്ച്.ആര്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍, ഫ്രോഡ് കണ്‍ട്രോള്‍ ഓപറേഷന്‍സ്, കസ്റ്റമര്‍ സര്‍വിസ്, ഓപറേഷന്‍സ് സീനിയര്‍ മാനേജര്‍ തസ്തികയില്‍ നാല് ഒഴിവുകള്‍ വീതവും റീട്ടേല്‍ പ്രൊഡക്ട്‌സ് , ചെക് ട്രങ്കേഷന്‍ സിസ്റ്റം, റീകണ്‍സിലേഷന്‍ സീനിയര്‍ മാനേജര്‍, വെന്‍ഡര്‍ പെര്‍മോഫമന്‍സ് മാനേജ്‌മെന്റ്, ഐ.ടി പ്രൊജക്ട് മാനേജ്‌മെന്റ്) മാനേജര്‍ തസ്തികയില്‍ മൂന്നു ഒഴിവുകള്‍ വീതവും ഉണ്ട്.
സീനിയര്‍ മാനേജര്‍ (സെയില്‍സ് ഓപറേഷന്‍), സീനിയര്‍ മാനേജര്‍ (മര്‍ച്ചന്റ് പ്രൊഡക്ട്‌സ്), മാനേജര്‍ (യൂസര്‍ എക്‌സ്പീരിയന്‍സ് യു.എക്‌സ്), യൂസര്‍ ഇന്റര്‍ഫേസ് യു.ഐ. സീനിയര്‍ മാനേജര്‍ (എച്ച്.ആര്‍ ജനറലിസ്റ്റ് മാന്‍പവര്‍ പ്ലാനിങ് ആന്‍ഡ് റിക്രൂട്ട്‌മെന്റ്, പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് സിസ്റ്റം), മാനേജര്‍ (എച്ച്.ആര്‍ ജനറലിസ്റ്റ് മാന്‍പവര്‍ പ്ലാനിങ് ആന്‍ഡ് റിക്രൂട്ട്‌മെന്റ്, പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് സിസ്റ്റം), സീനിയര്‍ മാനേജര്‍ (റിസ്‌ക് ആന്‍ഡ് കണ്‍കറന്റ് ഓഡിറ്റ്), മാനേജര്‍ (റിസ്‌ക് ആന്‍ഡ് കണ്‍കറന്റ് ഓഡിറ്റ്), സീനിയര്‍ മാനേജര്‍ (കംപ്ലെയ്ന്‍സ് സപ്പോര്‍ട്ട് ആന്‍ഡ് റിപ്പോര്‍ട്ടിങ്), മാനേജര്‍ (വെന്‍ഡര്‍ മാനേജ്‌മെന്റ്, ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ സര്‍വിസസ്), മാനേജര്‍ (ഡിജിറ്റല്‍ ടെക്‌നോളജി ഇന്നൊവേഷന്‍) എന്നീ തസ്തികകളിലേക്ക് രണ്ട് ഒഴിവുകളാണുള്ളത്.
സീനിയര്‍ മാനേജര്‍ (യു.എക്‌സ് യു.ഐ), മാനേജര്‍ (പ്രൊഡക്ട് റിസര്‍ച്ച്), സീനിയര്‍ മാനേജര്‍ (ഡിജിറ്റല്‍ മാര്‍ക്കറ്റിങ്), സീനിയര്‍ മാനേജര്‍ (ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ്), സീനിയര്‍ മാനേജര്‍ (ഫിനാന്‍ഷ്യല്‍ പ്ലാനിങ് ആന്‍ഡ് ബഡ്ജറ്റിങ്), മാനേജര്‍ (അക്കൗണ്ട് പേയബ്ള്‍), മാനേജര്‍ (ടാക്‌സേഷന്‍), മാനേജര്‍ (പ്രൊക്യുര്‍മെന്റ്), മാനേജര്‍ (ട്രഷറി സെറ്റില്‍മെന്റ്‌സ് ആന്‍ഡ് റീകണ്‍സിലേഷന്‍), മാനേജര്‍ (പ്രോഗ്രാം മാനേജ്‌മെന്റ് ഓഫിസ്), സീനിയര്‍ മാനേജര്‍ (ട്രെയിനിങ്), മാനേജര്‍ (ട്രെയിനിങ്), മാനേജര്‍ കോര്‍പറേറ്റ് എച്ച്.ആര്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍), മാനേജര്‍ (ഹിന്ദി സെല്‍), സീനിയര്‍ മാനേജര്‍ (കാള്‍ സെന്റര്‍), മാനേജര്‍ ലീഗല്‍ (01), മാനേജര്‍ (ഡിജിറ്റല്‍ ടെക്‌നോളജി ഇന്നൊവേഷന്‍) തസ്തികകളിലേക്ക് ഓരോ ഒഴിവുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സ്‌കെയില്‍ രണ്ട് ഓഫിസര്‍ തസ്തികയിലേക്ക് 26നും 35നും മധ്യേ, സ്‌കെയില്‍ മൂന്ന് ഓഫിസര്‍ തസ്തികയില്‍ 23നും 35നും മധ്യേ എന്നിങ്ങനെയാണ് പ്രായപരിധി.
അപേക്ഷാ ഫീസ്: ജനറല്‍ ഒ.ബി.സി 700, എസ്.സി എസ്.ടി ഭിന്നശേഷിക്കാര്‍ 150, ഓണ്‍ലൈനായി ഫീസ് അടക്കാം.
www.indiaptso.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
അപേക്ഷിക്കാനുള്ള അവസാന തിയതി:
നവംബര്‍ 01
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."