ചന്ദന ലേലം 20നും 21നും മറയൂരില്‍; 38 ടണ്‍ ലേലത്തിന്
തൊടുപുഴ: മറയൂര്‍ സ്വാഭാവിക ചന്ദന റിസര്‍വില്‍ നിന്നും ശേഖരിച്ച 38 ടണ്‍ ചന്ദനം ലേലത്തിന്. 20, 21 തിയിതികളില്‍ നാലു തവണകളായാണ് ഓണ്‍ലൈന്‍ ലേലം നടക്കുന്നത്. 13 ക്ലാസുകളായി 121 ലോട്ടുകളായാണ് ചന്ദനം സൂക്ഷിച്ചിരിക്കുന്നത്.
ഇതില്‍ എറ്റവും മുന്തിയ ഇനമായ ബാഗ്രിദാദ് വിഭാഗം ക്ലാസ് ആറില്‍ പെട്ട 15.07 ടണ്‍ ചന്ദനവും ഉള്‍പ്പെടും. 2016ലെ ആദ്യ ലേലത്തില്‍ ഈ വിഭാഗത്തിന് ഏറ്റവും ഉയര്‍ന്ന വിലയായ കിലോ യ്ക്ക് 20,198 രൂപ ലഭിച്ചു. സുഗന്ധദ്രവ്യങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ നിര്‍മാണത്തിനാണ് ഈ വിഭാഗം ചന്ദനം ഉപയോഗിക്കുന്നത്.
ഔഷധ നിര്‍മാണ ശാലകള്‍ക്കും ക്ഷേത്രങ്ങള്‍ക്കുമായി ചെറിയ 21 ലോട്ട് ചന്ദനവും ലേലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാപ്പ് വുഡ് ബില്ലറ്റ് എന്നിവ ഉള്‍പ്പടെ ആറു ടണ്‍ ചന്ദനമാണ് ഇതിനായി മാറ്റിയിരിക്കുന്നത്. ഇങ്ങനെ ചെറിയ ലോട്ടുകള്‍ ഉള്‍പ്പെടുത്താന്‍ കാരണം ചെറുകിട കമ്പനികള്‍ക്കും ക്ഷേത്രങ്ങള്‍ക്കും ലേലത്തില്‍ പങ്കെടുക്കുന്നതിന് അവസരം ലഭിക്കാന്‍ വേണ്ടിയാണ്.
എന്നാല്‍ കഴിഞ്ഞ ലേലങ്ങളിലും ചെറിയ ലോട്ടുകള്‍ വച്ചിട്ടും കാര്യമായി വിറ്റഴിഞ്ഞില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."