HOME
DETAILS

വഴിത്തര്‍ക്കം അന്വേഷിക്കാനെത്തിയ അരുവിക്കര പൊലിസ് വൃദ്ധ ദമ്പതികളെ വീട്ടില്‍ കയറി മര്‍ദിച്ചു

  
Web Desk
October 20 2016 | 02:10 AM

%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d


നെടുങ്ങാട്: വഴിത്തര്‍ക്കത്തിന്റെ പരാതി അനേഷിക്കാനെത്തിയ അരുവിക്കര പൊലിസ് വൃദ്ധദമ്പതികളെയും മകളെയും വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി.
കരകുളം ഏണിക്കര ചെക്കാലവിളാകത്ത് വീട്ടില്‍ ചന്ദ്രന്‍ (63), ഭാര്യ ചന്ദ്രിക (57) മകള്‍ രജനി (28) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ ചന്ദ്രികയെ പേരൂര്‍ക്കട ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളെജാശുപത്രിയിലേയ്ക്ക് മാറ്റി.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം.  ചന്ദ്രന്റെ അയല്‍വാസിയായ കാഞ്ചന വഴിതര്‍ക്കവുമായി ബന്ധപ്പെട്ട് അരുവിക്കര പൊലിസ് പരാതി നല്കിയിരുന്നു. സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ ഷാജഹാന്റെ നേതൃത്വത്തിലെത്തിയ പൊലിസ്് ചന്ദ്രനെ അന്വേഷിച്ച് വീട്ടിലേയ്ക്ക് തള്ളിക്കയറി.  വീട്ടില്‍ ശസത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന മകനെ പൊലിസ് ഉപദ്രിവിക്കുന്നത് കണ്ട് തടയാനെത്തിയ ചന്ദ്രികയെ പൊലിസ് ചവിട്ടി തള്ളിയിട്ടുവെന്ന് ഡി.ജി.പിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
സ്ഥലത്തെത്തിയ ചന്ദ്രനെ പൊലിസ് അക്രമിച്ച് വാഹനത്തില്‍ കയറ്റി സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയി.  നാട്ടുകാര്‍ നോക്കിനില്‌ക്കെയാണ് പൊലിസ് അതിക്രമം കാട്ടിയത്. വഴിതര്‍ക്കം ഒത്തുതീര്‍പ്പാക്കാനാണ് കാഞ്ചന പരാതി നല്‍കിയത്. എന്നാല്‍ പൊലിസ് ചന്ദ്രന്റെ വീട്ടില്‍ കയറി നടത്തിയ അക്രമം നാട്ടുകാര്‍ കണ്ടതിനാല്‍ ഇയാള്‍ക്കെതിരേ  സ്ത്രീകളോട് മോശമായി പെരുമാറിയെന്ന വകുപ്പ്കൂടി ചേര്‍ത്ത് കേസെടുത്ത് കോടതിയില്‍ ഹാജരാക്കുകകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ പരാതി അന്വേഷിച്ച് പോയതാണെന്നും വീട്ടില്‍ കയറി ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും അരുവിക്കര പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാഴ്സക്കൊപ്പവും പിഎസ്ജിക്കൊപ്പവും റയലിനെ തകർത്തു; ഇതാ ചരിത്രത്തിലെ റയലിന്റെ അന്തകൻ

Football
  •  15 hours ago
No Image

എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ

uae
  •  16 hours ago
No Image

100 ഗോളടിച്ച് ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Football
  •  16 hours ago
No Image

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ 

Kerala
  •  17 hours ago
No Image

കർണാടകയിൽ വിവാഹാഭ്യർത്ഥന നിരസിച്ച വൈരാ​ഗ്യത്തിൽ 18 കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പ്രതി

latest
  •  17 hours ago
No Image

2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമം കാണിച്ചെന്ന് അഖിലേഷ് യാദവ്; 18,000 വോട്ടര്‍മാരുടെ പേരുകളാണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്

National
  •  17 hours ago
No Image

ചാലക്കുടി പുഴയിലേക്കു നാട്ടുകാര്‍ നോക്കിനില്‍ക്കേ ചാടിയ ചിത്രകാരന്റെ മൃതദേഹം കണ്ടെടുത്തു 

Kerala
  •  17 hours ago
No Image

രണ്ട് മാസത്തിനുള്ളില്‍ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  17 hours ago
No Image

അകത്ത് എഐഎസ്എഫ്, പുറത്ത് ഡിവൈഎഫ്ഐ; യുദ്ധാന്തരീക്ഷത്തിൽ കേരളാ സർവകാലാശാല; ജലപീരങ്കി ഉപയോഗിച്ച് പൊലിസ്

Kerala
  •  17 hours ago
No Image

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിയമം ബാധകമല്ലെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി

Kuwait
  •  17 hours ago