HOME
DETAILS

സഊദിയിലെ പൊതുമേഖല ജീവനക്കാരുടെ ശമ്പളം കുറക്കില്ല; 21 ഇന ആനുകൂല്യങ്ങള്‍ കുറച്ചേക്കും

  
backup
October 21 2016 | 16:10 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d

ജിദ്ദ: സഊദിയിലെ പൊതുമേഖല ജീവനക്കാരുടെ ശമ്പളം കുറക്കാന്‍ സര്‍ക്കാറിന് ഉദ്ദേശമില്ലെന്ന് സിവില്‍ സര്‍വീസ് മന്ത്രി ഖാലിദ് അല്‍അറജ്. എന്നാല്‍ 21 ഇനങ്ങളിലെ ആനുകൂല്യങ്ങള്‍ കുറക്കാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു.

 മന്ത്രിമാരുടെ ശമ്പളം 20 ശതമാനവും ശൂറ കൗണ്‍സില്‍ അംഗങ്ങളുടെ ആനുകൂല്യങ്ങള്‍ 15 ശതമാനവും കുറച്ചുകൊണ്ട് സല്‍മാന്‍ രാജാവ് പുറത്തിറക്കിയ വിജ്ഞാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ വ്യാപകമായി വേതനം വെട്ടിക്കുറക്കുമെന്ന് പ്രചരിച്ച സാഹചര്യത്തിലാണ് സിവില്‍ സര്‍വീസ് മന്ത്രിയുടെ പ്രഖ്യാപനം.

അതേസമയം ഏതാനും ചില ആനുകൂല്യങ്ങള്‍ കുറക്കാന്‍ മന്ത്രാലയത്തിന് ഉദ്ദേശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ധനമന്ത്രി ഇബ്രാഹീം അല്‍അസ്സാഫ്, പ്ലാനിങ് സഹമന്ത്രി മുഹമ്മദ് അത്തുവൈജിരി എന്നിവരോടൊപ്പം പ്രമുഖ അറബി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിലുള്ള 156 ഇനം ആനുകൂല്യങ്ങളെ കുറിച്ച് സിവില്‍ സര്‍വീസ് മന്ത്രാലയം നടത്തിയ പഠനത്തെ തുടര്‍ന്ന് 21 ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കാനാണ് തീരുമാനം. 25 ഇനം ആനുകൂല്യങ്ങള്‍ക്ക് നിബന്ധനയും ഏര്‍പ്പെടുത്തുന്നുണ്ട്. സര്‍ക്കാര്‍ മേഖലയിലെ ശമ്പളം ഹിജ്‌റ മാസത്തിന് പകരം ഇംഗ്ലീഷ് മാസത്തിലേക്ക് മാറ്റിയതും ജനങ്ങള്‍ക്കിടയില്‍ ആശങ്കക്ക് കാരണമായിരുന്നു. ഇതനുസരിച്ച് ഇംഗ്ലീഷ് മാസക്കണക്കിലുള്ള ആദ്യ ശമ്പളം ഒക്ടോബര്‍ 26ന് സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ലഭിക്കും.

പൊതുകടം കുറച്ചുകൊണ്ടുവന്ന് നിലവിലുള്ള സൂക്ഷിപ്പ് ധനം ഉപയോഗിച്ചും നിക്ഷേപ സംരംഭകരെ ആകര്‍ഷിച്ചും സാമ്പത്തിക മേഖല സന്തുലിതമായി നിലനിര്‍ത്താനാണ് രാഷ്ട്രം ഉദ്ദേശിക്കുന്നതെന്ന് പരിപാടിയില്‍ പങ്കെടുത്ത ധനകാര്യ മന്ത്രി ഇബ്രാഹീം അല്‍അസ്സാഫ് പറഞ്ഞു. സര്‍ക്കാര്‍ ബോണ്ടുകള്‍ വിപണിയിലിറക്കുന്നത് ഇതിന്റെ ഭാഗമാണെന്നും മന്ത്രി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിധി കുഴിച്ചിട്ടുണ്ടെന്ന് സിനിമാക്കഥ; കേട്ടപാതി കേള്‍ക്കാത്ത പാതി സ്വര്‍ണം കുഴിച്ചെടുക്കാനോടി വന്‍ ജനക്കൂട്ടം

National
  •  4 days ago
No Image

ഭീഷണി ഉയര്‍ത്തി മൈനകള്‍, 'ഇത്തിരിക്കുഞ്ഞന്‍' പക്ഷികളെ പിടിക്കാന്‍ ഖത്തര്‍

qatar
  •  4 days ago
No Image

ദിവസങ്ങൾ നീണ്ട തെരച്ചിൽ വിഫലം, കാണാതായ പെൺകുട്ടിയെയും അയൽവാസിയായ യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹ മരണത്തിൽ അന്വേഷണം

Kerala
  •  4 days ago
No Image

വൃക്കയില്‍ കാന്‍സര്‍ ബാധിച്ച ഒമ്പതു വയസ്സുകാരിക്ക് മഹാനഗരം കാണാന്‍ ആഗ്രഹം; മനോഹരമായ അനുഭവം സമ്മാനിച്ച് ദുബൈ; ഉള്ളറിഞ്ഞ് ചിരിച്ച് അഡെല

uae
  •  4 days ago
No Image

സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് ഈ രാജ്യത്ത്; ഇന്ത്യയുമായി ആയിരങ്ങളുടെ വ്യത്യാസം

Business
  •  4 days ago
No Image

മലപ്പുറത്ത് പുലിയുടെയും കാട്ടാനകളുടെയും ആക്രമണം; ജനങ്ങൾ ആശങ്കയിൽ

Kerala
  •  4 days ago
No Image

രണ്ടാം സെമസ്റ്റര്‍ സ്‌കൂള്‍ പരീക്ഷകള്‍ തുടങ്ങാനിരിക്കെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം

uae
  •  4 days ago
No Image

'ലഹരി വ്യാപനം തടയാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ നിയമങ്ങളും ശിക്ഷയും മാതൃകയാക്കണം;  വരുമാനമുണ്ടാക്കാന്‍ മദ്യവും ലോട്ടറിയുമല്ല മാര്‍ഗം' സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക ബാവ

Kerala
  •  4 days ago
No Image

താമരശ്ശേരി ഷഹബാസ് വധക്കേസ്: പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ പിതാവ് ഹൈക്കോടതിയെ സമീപിക്കും

Kerala
  •  4 days ago
No Image

തനിച്ചായി പോകുമെന്ന ആശങ്കയല്ല, അഫാന് ഫര്‍സാനയോടും വൈരാഗ്യം

Kerala
  •  4 days ago