ദേശീയോദ്ഗ്രഥനവും രാജ്യസ്‌നേഹവും സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന്
കൊല്ലം: ദേശീയോദ്ഗ്രഥനവും രാജ്യസ്‌നേഹവും സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തുന്നത് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരും. എന്നാല്‍ വിദ്യാലയങ്ങളില്‍ ഗാന്ധി അനുസ്മരണ - ലഹരി വിരുദ്ധ- രാജ്യരക്ഷാ ബോധല്‍ക്കണം നടത്തുന്നത് ദേശാഭിമാനവും രാജ്യസ്‌നേഹവും വളരാന്‍ ഉപകരിക്കുമെന്ന് കേരളാ പ്രദേശ് ഗാന്ധി യുവമണ്ഡലം സംസ്ഥാന ചെയര്‍മാന്‍ അയത്തില്‍ സുദര്‍ശനന്‍ വ്യക്തമാക്കി.
ഗാന്ധി ജയന്തിക്ക് വിദ്യാലയങ്ങളില്‍ തുടക്കംക്കുറിച്ച രാജ്യരക്ഷാ ബോധവല്‍കരണം കൊല്ലം മുഖത്തല എന്‍.എസ്.എസ്. യു.പി. സ്‌കൂളിലും കല്ലുവാതുക്കല്‍ പഞ്ചായത്ത് ഹൈസ്‌കൂളിലും സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്ത് പ്രഭാഷണം നടത്തി. മുഖത്തല എന്‍.എസ്.എസ്. യു.പി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് രമാദേവി അമ്മ.ഡി അധ്യക്ഷയായി. അധ്യാപകരായ ബീന.എല്‍, രമ എ.ആര്‍ സംസാരിച്ചു.
ദേശീയോദ്ഗ്രഥന പ്രതിജ്ഞയും വിദ്യാര്‍ത്ഥികള്‍ പ്രാര്‍ഥനയും ആലപിച്ചു. കല്ലുവാതുക്കല്‍ പഞ്ചായത്ത് ഹൈസ്‌കൂളില്‍ സീനിയര്‍ അസിസ്റ്റന്റ് ഷാലിഫ. എ. അധ്യക്ഷയായി. അധ്യപകരായ ഷൈജ, ദീപ.വി,
നിഷ.എന്‍.കെ. സംസാരിച്ചു. സൗഹൃദ കൂട്ടായ്മയും ദേശീയോദ്ഗ്രഥന പ്രതിജ്ഞയും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."