ഏക സിവില്‍ കോഡിനെതിരേ ശക്തമായി പോരാടും: യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍
കാസര്‍കോട്: ഏകസിവില്‍ കോഡ് ഭരണഘടന ലംഘനമാണെന്നും അതിനതിരേ ശക്തമായി പോരാടാന്‍ സുന്നി യുവജന സംഘം മുന്‍നിരയില്‍ ഉണ്ടാകുമെന്നും യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍.
കാസര്‍കോട് വ്യാപാര ഭവനില്‍ നടന്ന കാസര്‍കോട് മണ്ഡലം നേത്യസംഗമം സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനു സംഘടിപ്പിച്ചിച്ച നേതൃസംഗമത്തില്‍ വരുന്ന ആറു മാസത്തേക്കുള്ള കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കി. മണ്ഡലം പ്രസിഡന്റ് ബദ്‌റുദ്ധീന്‍ ചെങ്കള അദ്ധ്യക്ഷനായി.
സമസ്തയുടെയും മറ്റു പോഷക സംഘടനകളുടെയും നേതാക്കളായ പിണങ്ങോട് അബൂബക്കര്‍, നൗഫല്‍ ഹുദവി കൊടുവള്ളി, എം.എ ഖലീല്‍ സ്വാലിഹ് മുസ്‌ലിയാര്‍ ചൗക്കി, പി വി അബ്ദുസലാം ദാരിമി, അബ്ബാസ് ഫൈസി, ഫള്‌ലു റഹ്മാന്‍ ദാരിമി കുമ്പടാജെ, മെട്രോ മുഹമ്മദ് ഹാജി, അബൂബക്കര്‍ സാലൂദ് നിസാമി, എസ്.പി സലാഹുദ്ധീന്‍, യു.
സഹദ് ഹാജി, ഹാരിസ് ദാരിമി ബെദിര, എസ്.പി.എസ് അബൂബക്കര്‍ തങ്ങള്‍ അല്‍ ഹൈദ്രോസി ചെട്ടുംക്കുഴി, ഹമീദ് പറപ്പാടി, സി.എ അബ്ദുല്ല, അബ്ദുല്ല മൗലവി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."