വിളയൂരില്‍ തുലാം മാസ പൊടിവിത തുടങ്ങി
കൊപ്പം: വിളയൂരിലെ കര്‍ഷകര്‍ കാലത്തിനുസരിച്ച് കോലം കെട്ടുന്നു. വയലില്‍ വെള്ളം നിറഞ്ഞുനില്ക്കേണ്ട തുലാംമാസ കാലത്ത് വരണ്ടുണങ്ങിയ പാടങ്ങളെ നോക്കി നെടുവീര്‍പ്പെടാതെ പൊടിവിത നടത്തിയിരിക്കയാണ് വള്ളിയത്ത് പാടശേഖര സമിതിയിലെ കര്‍ഷകര്‍.
ഇരുപത്തിയെട്ട് ഏക്കറോളം സ്ഥലത്താണ് കൂട്ടുകൃഷി രീതിയില്‍ പൊടിവിത നടത്തിയത്. ഇതില്‍ എട്ട് ഏക്കറോളം സ്ഥലത്ത് മഹാമായ വിത്താണ് പാകിയത്.
മുപ്പത് ശതമാനം ജലഭ്യതയില് വളരാന്‍ കഴിയുന്ന നനെല് വിത്താണ് മഹാമായ എന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇരുപത് ഏക്കറയില്‍ ജ്യോതി വിത്താണ് പരീക്ഷിക്കുന്നത്. പ്രകൃതി കനിയാത്തത് കാരണം നാല്‍പ്പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് തുലാമാസത്തില്‍ വയലുകള്‍ വിണ്ടുകീറിക്കിടക്കുന്ന ഇത്തരമൊരു കാഴ്ച്ചയെന്ന് കര്‍ഷകനായ വള്ളിക്കുന്നത്ത് കോയാമു പറയുന്നു.
ആഴ്ച്ചകള്‍ക്ക് മുന്‍പ് ഈ പാടശേഖരത്തില്‍ നടന്ന കൂട്ടുകൃഷി വിളവെടുപ്പില്‍ രണ്ടുമേനി വിളവാണ് ലഭിച്ചത്. അതേ പ്രതീക്ഷ തന്നെയാണ് ഈ പൊടി വിതയിലും കര്‍ഷകര്‍ വെച്ചുപുലര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."