നാലു വര്‍ഷത്തിനുള്ളില്‍ 12 ലക്ഷം സഊദികള്‍ക്ക് തൊഴില്‍ ലക്ഷ്യം
റിയാദ്: നാലു വര്‍ഷത്തിനുള്ളില്‍ മന്ത്രാലയം ലക്ഷ്യം വയ്ക്കുന്നത് 12 ലക്ഷം സഊദി പൗരന്മാര്ക്ക് തൊഴില്‍ ലഭ്യതയാണെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. വിഷന്‍-2030 പദ്ധതിയുടെ ഭാഗമായി തൊഴിലില്ലായ്മ നിരക്ക് 11.7 ശതമാനത്തില്‍ നിന്നും 9.2 ശതമാനമായി കുറയ്ക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് അണ്ടര്‍ സെക്രട്ടറി ഡോ. അഹ്മദ് അല്‍ ഖത്താന്‍ പറഞ്ഞു.
സ്വകാര്യമേഖലയിലെ സ്വദേശികളുടെ ശരാശരി വേതനം വിദേശികളേക്കാള്‍ ഏറെ ഉയര്‍ന്നതാണ്. പരിഷ്കരിച്ച നിത്വാഖാത്തില്‍ 30 ശതമാനം സ്വദേശിവത്ക്കരണത്തിന് തുല്യമായ പരിഷ്കാരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ 11ന് അത് പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. നിത്വാഖാത് വന്‍ വിജയമാണ്. ഏറ്റവും മികച്ച നിലയില്‍ സ്വദേശി വത്ക്കരണ പദ്ധതിയുമായി പ്രതികരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുമെന്നും പരിഷ്കരിച്ച നിത്വാഖാത് പതിപ്പുമായി സ്വകാര്യ മേഖല അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."