കൊല്ലം-കോളംതോട് സംരക്ഷിക്കണം: കര്‍മസമിതി
കൊയിലാണ്ടി: കൊല്ലം കോളംതോട് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാവുന്നു. വാസ്‌ഗോഡ ഗാമ കപ്പലിറങ്ങിയ പ്രദേശമെന്ന് ചില ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്ന കൊയിലാണ്ടിക്കടുത്ത കൊല്ലം പാറപ്പള്ളിക്ക് സമീപമുള്ള ചരിത്ര പ്രാധാന്യമുള്ള കോളം കടപ്പുറത്തെ ഒരു കിലോമീറ്ററിലധികം നീളമുള്ള തോടാണ് അധികൃതരുടെ അവഗണന കാരണം നാശത്തിന്റെ വക്കിലാവുന്നത്.
കൊല്ലം ചിറ ഭാഗവും ഊര് ചുറ്റല്‍ റോഡും വിയ്യൂര്‍ വില്ലേജ് കുളം ഉള്‍പ്പടെ ഒഴുകി വരുന്ന വെള്ളം നേരെ അറബികടലിലേക്കെത്തുന്നത് ഈ തോട് വഴിയാണ്. കൊയിലാണ്ടി നഗരസഭയിലെ ഏറ്റവും നീളം കൂടിയ തോടാണ് സംരക്ഷിക്കപ്പെടാതെ നശിക്കുന്നത്.
കാലവര്‍ഷം കനത്താല്‍ വിവിധ ഭാഗങ്ങളില്‍ നിന്നും വെള്ളം ശക്തമായി ഈ തോടിലൂടെ ഒഴുകി കവിഞ്ഞാഴുകുന്നത് പരിസരത്തെ നിരവധി വീട്ടുകാര്‍ക്ക് ദുരിതമാകാറുണ്ട്.
അധികൃതരുടെ അവഗണന കാരണം നാട്ടുകാര്‍ ജനകീയവേദി രൂപീകരിച്ച് തോട് സംരക്ഷിക്കാന്‍ രംഗത്ത് വന്നിരിക്കുകയാണ്.
കൗണ്‍സിലര്‍മാര്‍,നഗരസഭാ ചെയര്‍മാന്‍ ,എം.എല്‍.എ,എം.പി എന്നിവര്‍ ഉള്‍പ്പെട്ട കര്‍മസമിതിയാണ് തോട് സംരക്ഷിക്കാന്‍ രംഗത്ത് വന്നിരിക്കുന്നത്.
മാസ്റ്റര്‍ പ്ലാനും ,ബോധവല്‍ക്കരണവും പ്രഥമ ഘട്ടമെന്ന നിലയില്‍ നടക്കും .വ ിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും നാട്ടുകാരുമാണ് സംര്‍ക്ഷണ പ്രവര്‍ത്തനത്തിനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."