പ്രീ പ്രൈമറി വിദ്യാഭ്യാസം അങ്കണവാടികളിലൂടെ ഏകോപിപ്പിക്കാന്‍ പദ്ധതി
ചെറുവത്തൂര്‍: സംസ്ഥാനത്തെ അങ്കണവാടികളിലൂടെ പ്രീ പ്രൈമറി വിദ്യാഭ്യാസം ഏകോപിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സാധ്യതകള്‍ തേടുന്നു. വിദ്യാലയങ്ങളോടു ചേര്‍ന്ന് പ്രീ പ്രൈമറികള്‍ ആരംഭിക്കുന്നതു സര്‍ക്കാരിനു വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു ആലോചനയുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുപോകുന്നത്.
പ്രീ പ്രൈമറി വിദ്യാഭ്യാസം അങ്കണവാടികളിലൂടെ ഏകോപിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ ഓഫിസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി പ്രാവര്‍ത്തികമായാല്‍ കുട്ടികളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്നു പ്രതിസന്ധിയിലായ അങ്കണവാടികള്‍ക്കു പുത്തനുണര്‍വാകും. സംസ്ഥാനത്തു പലയിടങ്ങളിലും സര്‍ക്കാര്‍ വിദ്യാലയങ്ങളോടു ചേര്‍ന്ന് പി.ടി.എ കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ പ്രീ പ്രൈമറികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഒന്നാം ക്ലാസിലേക്കു കുട്ടികളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രീ പ്രൈമറി ക്ലാസുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ തീരുമാനിച്ചത്. യോഗ്യതയോ പരിചയമോ നോക്കാതെയാണ് ഇവിടങ്ങളില്‍ പി.ടി.എ നിയമനങ്ങള്‍ നടത്തുന്നത്.
എന്നാല്‍, പലതരത്തിലുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ 2012 ഓഗസ്റ്റില്‍ സേവനത്തിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് ഓണറേറിയം അനുവദിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരുന്നു. ഇതു വലിയ സാമ്പത്തിക ബാധ്യത വരുത്തിവച്ചപ്പോള്‍ പുതിയ പ്രീ പ്രൈമറികള്‍ അനുവദിക്കാനോ പുതിയ നിയമനങ്ങള്‍ നടത്താനോ പാടില്ലെന്ന് 2012 ഡിസംബറില്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതു മുഖവിലയ്‌ക്കെടുക്കാതെ പി.ടി.എകള്‍ പലയിടങ്ങളിലും പ്രീ പ്രൈമറികള്‍ ആരംഭിക്കുകയും നിയമനം നടത്തുകയും ചെയ്തു. ഈ ജീവനക്കാര്‍ ഇപ്പോള്‍ ഓണറേറിയം ആവശ്യപ്പെട്ടു ഹൈക്കോടതി, മനുഷ്യാവകാശ കമ്മിഷന്‍, സംസ്ഥാന ബാലാവകാശ കമ്മിഷന്‍ എന്നിവയെ സമീപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണു നിലവിലുള്ള നിരോധനം പിന്‍വലിക്കാതെ പ്രീ പ്രൈമറി വിദ്യാഭ്യാസം സംസ്ഥാനത്തെ അങ്കണവാടികളിലൂടെ ഏകോപിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സാധ്യതകള്‍ തേടുന്നത്.
സാമൂഹ്യനീതി വകുപ്പിനു കീഴില്‍ 33,000ത്തിലധികം അങ്കണവാടികള്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ട്.
ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെയും പ്രീപ്രൈമറി സ്‌കൂളുകളുടെയും വ്യാപനത്തെ തുടര്‍ന്ന് ഇവിടങ്ങളില്‍ കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. മൂന്നുവയസു മുതലുള്ള കുട്ടികള്‍ക്കാണ് അങ്കണവാടികളില്‍ പ്രവേശനം നല്‍കുന്നത്. എന്നാല്‍ എല്‍.കെ.ജി ക്ലാസുകളിലേക്ക് ഈ പ്രായത്തില്‍ തന്നെ കുട്ടികളെ പ്രവേശിപ്പിച്ചു തുടങ്ങുന്നതാണു നിലവിലെ സ്ഥിതി.
വിദ്യാഭ്യാസത്തിനു പുറമേ കുട്ടികളുടെ ആരോഗ്യ സുരക്ഷയും ഉറപ്പുവരുത്തുന്ന അങ്കണവാടികള്‍ക്കു പുതിയമുഖം നല്‍കാന്‍ ഈ നിര്‍ദേശം നടപ്പാക്കിയാല്‍ സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം