തെറ്റുതിരുത്താനുള്ള അപേക്ഷകള്‍ റേഷന്‍ കടകളിലും സ്വീകരിക്കണമെന്ന് അഭിപ്രായം ഉയരുന്നു
പുതുക്കാട്: റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്താനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട റേഷന്‍ കടകളിലും സ്വീകരിക്കാന്‍ ഏര്‍പാടുണ്ടാക്കണമെന്ന് അഭിപ്രായം വ്യാപകമായി ഉയരുന്നു.
നേരത്തെ താലൂക്ക് സപ്ലൈ ഓഫിസുകളിലും, സിറ്റി റേഷനിങ് ഓഫീസുകളിലും ആണ് സര്‍ക്കാര്‍ ഈ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. തുടര്‍ന്ന് ജനഹിതം മാനിച്ച് ബന്ധപ്പെട്ട പഞ്ചായത്ത് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്തല്‍ അപേക്ഷകള്‍ സ്വീകരിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുകയായിരുന്നു. ബന്ധപ്പെട്ട റേഷന്‍ കടകള്‍ കൂടി ഈ അപേക്ഷ സ്വീകരിച്ചാല്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമാവും എന്നാണു പൊതുജനാഭിപ്രായം. റേഷന്‍ കടകള്‍ക്കു തങ്ങള്‍ക്ക് ലഭിച്ച അപേക്ഷകള്‍ സപ്ലൈ ഓഫിസുകളില്‍ ഒന്നായി നേരിട്ട് എത്തിക്കുകയുമാവാം. നിലവില്‍ ഈ മാസം 30 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."