സംസ്ഥാനത്ത് വോട്ടിങ് പുരോഗമിക്കുന്നു; 30.65 ശതമാനം പോളിങ്
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കേരളമാകെ 30.65 ശതമാനം പോളിങ് രേഖപ്പെടുത്തി. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ പലയിടങ്ങളിലും വന്‍ക്യൂവാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ചും തീരപ്രദേശങ്ങളില്‍. എന്നാല്‍, തെക്കന്‍ കേരളത്തില്‍ അനുഭവപ്പെടുന്ന കനത്തമഴ പോളിങ്ങിനെ സാരമായി ബാധിച്ചേക്കും. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിലാണ് കനത്ത മഴ. ഇവിടെ പൊതുവെ പോളിങ് കുറവുമാണ് രേഖപ്പെടുത്തിയത്.
ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, പിണറായി വിജയന്‍, പത്മജ വേണുഗോപാല്‍, എസ്.ശ്രീശാന്ത്, ഷിബു ബേബി ജോണ്‍, പത്മജ വേണുഗോപാല്‍, എ.കെ ആന്റണി തുടങ്ങിയ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി.
വൈകിട്ട് ആറുവരെ ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ അഞ്ച് വരെയാണ് വോട്ടെടുപ്പ് നടന്നിരുന്നത്. 28.71 ലക്ഷം കന്നിവോട്ടര്‍മാരാണ് ഇത്തവണയുള്ളത്. ആകെയുള്ള 2,60,19,284 വോട്ടര്‍മാരില്‍ 1,25,10,589 പുരുഷന്മാരും 1,35,08,693 സ്ത്രീകളുമാണ്. 23,289 പ്രവാസി വോട്ടര്‍മാരുമുണ്ട്. ഇവര്‍ക്ക് പാസ്‌പോര്‍ട്ടുമായി വന്നാല്‍ വോട്ട് രേഖപ്പെടുത്താം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."