വിദ്യാഭ്യാസ മേഖലയിലുള്ളവരുടെ ശമ്പളം ഉടന്‍ കുറയ്ക്കില്ലെന്ന് സഊദി
ജിദ്ദ: സഊദി വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം ഉടന്‍ കുറക്കാന്‍ ഉദ്ദേശമില്ലെന്ന് വകുപ്പുമന്ത്രി ഡോ. അഹ്മദ് അല്‍ ഈസ.
മന്ത്രിമാരുടെ ശമ്പളവും ശൂറ അംഗങ്ങളുടെ ആനുകൂല്യവും കുറച്ച സാഹചര്യത്തില്‍ ജീവനക്കാരുടെ ശമ്പളം കുറക്കാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹം പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.
മന്ത്രിസഭ തീരുമാനപ്രകാരം വിദ്യാഭ്യാസ മന്ത്രാലയത്തിലെ ശമ്പള സ്‌കെയിലിനെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സമിതിയുടെ ശുപാര്‍ശ പുറത്തുവന്നതിന് ശേഷമേ ശമ്പള പരിഷ്‌കരണത്തില്‍ തീരുമാനം എടുക്കുകയുള്ളൂവെന്നും വിദ്യഭ്യാസ മന്ത്രി പറഞ്ഞു. തലസ്ഥാനത്തെ കിങ് ഫൈസല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച അക്കാദമിക്കല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
വിദ്യാഭ്യാസ മന്ത്രാലയത്തിന് പുറമെ സിവില്‍ സര്‍വിസ്, ധനകാര്യം തുടങ്ങിയ മന്ത്രാലയത്തിന്റെ പ്രതിനിധികളാണ് ശമ്പള സ്‌കെയില്‍ പഠന സമിതിയില്‍ ഉള്‍പ്പെടുന്നത്.
ശമ്പളം വെട്ടിച്ചുരുക്കുക എന്ന ലക്ഷ്യത്തോടെയല്ല സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവന നിലവാരം മെച്ചപ്പെടുത്തുക, ചെലവ് ഫലപ്രദമായി ഉപയോഗപ്പെടുത്തുക തുടങ്ങി സമഗ്രമായ വിലയിരുത്തലാണ് സമിതിയുടെ പഠനത്തില്‍ ഉള്‍പ്പെടുക എന്നും വകുപ്പുമന്ത്രി പറഞ്ഞു.
ഉന്നത സഭയുടെ അംഗീകാരം ലഭിച്ച ശേഷമേ സമിതിയുടെ ശുപാര്‍ശ പ്രാബല്യത്തില്‍ വരികയുള്ളൂവെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."