HOME
DETAILS

യു.എ.പി.എ: സര്‍ക്കാരിനു വീഴ്ച പറ്റിയെന്ന് കുഞ്ഞാലിക്കുട്ടി

  
backup
October 28 2016 | 01:10 AM

%e0%b4%af%e0%b5%81-%e0%b4%8e-%e0%b4%aa%e0%b4%bf-%e0%b4%8e-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%b5%e0%b5%80%e0%b4%b4

തിരുവനന്തപുരം: സംസ്ഥാനത്ത് ചില കേസുകളില്‍ യു.എ.പി.എ ചുമത്തിയതില്‍ സംസ്ഥാന സര്‍ക്കാറിനു വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  പല കേസുകളിലും അകാരണമായാണ് യു.എ.പി.എ ചുമത്തുന്നത്. പ്രസംഗത്തിന്റെ പേരില്‍ മതപണ്ഡിതന്റെ പേരില്‍ പോലും യു.എ.പി.എ ചുമത്തി. ഏതെങ്കിലും സ്‌കൂളിലെ സിലബസില്‍ തീവ്രവാദം പ്രചരിപ്പിക്കുന്ന പാഠഭാഗങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെണ്ടങ്കില്‍ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് അത് തിരുത്തണം. അതിനു പകരം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കൊപ്പം ചേര്‍ന്ന് സംസ്ഥാന പൊലിസ് തന്നെ യു.എ.പി.എ ചുമത്തി കേസെടുക്കുകയാണ് .
മുസ്‌ലിം ലീഗ് തീവ്രവാദത്തിനെതിരേ എല്ലാക്കാലവും ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ തീവ്രവാദത്തിന്റെ പേരില്‍ സാധാരണ കേസുകളില്‍ പോലും യു.എ.പി.എ ചേര്‍ത്ത് എഫ്.ഐ.ആര്‍ ഇടുന്നത് ശരിയാണോ എന്ന് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണം. പ്രതിപക്ഷത്തിരുന്നപ്പോള്‍ യു.എ.പി.എക്കെതിരേ നിലപാട് സ്വീകരിച്ചവരാണ് ഇടതുപക്ഷം. പ്രത്യേക അജണ്ടണ്ടയോടെ ഇക്കാര്യങ്ങളിലെല്ലാം ഇടപെടുന്ന കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിന്റെ നടപടിക്ക് ഇടതുപക്ഷം കൂട്ടുനില്‍ക്കുകയാണ്.
ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താല്‍കാലിക നേട്ടത്തിനായാണ് ബി.ജെ.പി നേതൃത്വം ഇപ്പോള്‍ ഏകസിവില്‍ കോഡ് ചര്‍ച്ചയാക്കുന്നത്. ഇടതുപക്ഷത്തുള്ള ചിലരും ബി.ജെ.പിയുടെ കെണിയില്‍ വീഴുകയാണ്. മുത്വലാഖ് ഉള്‍പെടെയുള്ള വിഷയം പറഞ്ഞ് ബി.ജെ.പി ഒരുക്കിയ കെണിയില്‍ അവര്‍ ചാടരുത്.
എന്നാല്‍ യു.എ.പി.എ ചുമത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് എന്‍.ഐ.എ എടുത്ത കേസുകളിലാണ് യു.എ.പി.എ ചുമത്തിയിട്ടുള്ളത്. അത് സ്വാഭാവിക നടപടിയാണ്. നിരോധിത സംഘടനകളുമായി ബന്ധമുള്ള കേസുകളിലെല്ലാം യു.എ.പി.എ ചുമത്തുന്നുണ്ടണ്ട്. പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിച്ചവരില്‍ ചിലര്‍ ഐ.എസില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുകയാണ്. പ്രസംഗിച്ചതിന്റെ പേരില്‍ യു.എ.പി.എ ചുമത്തിയെന്ന പരാതി ഗൗരവമായി പരിശോധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago