HOME
DETAILS

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ടോം ജോസ് ഐഎഎസിനെതിരേ വിജിലന്‍സ് കേസ്

  
backup
October 28, 2016 | 3:20 AM

125686


കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ടോം ജോസിനെതിരേ വിജിലന്‍സ് കേസെടുത്തു.


ടോം ജോസിന്റെ ഫ്‌ളാറ്റുകളില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. തിരുവനന്തപുരത്തേയും കൊച്ചിയിലേയും ഫഌറ്റുകളിലാണ് റെയ്ഡ് നടത്തിയത്.


സ്‌പെഷ്യല്‍ സെല്‍ ഡിവൈ.എസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് റെയ്ഡ്.


വരുമാനത്തിന്റെ 65 ശതമാനം അനധികൃത സ്വത്ത് ഉണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

ഇന്നു പുലര്‍ച്ചെയാണ് റെയ്ഡ് ആരംഭിച്ചത്.

ടോം ജോസിന് കണക്കില്‍ കവിഞ്ഞ സ്വത്ത് ഉണ്ടെന്ന് വിജിലന്‍സിനു തെളിവു സഹിതം പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരേ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ മൂവാറ്റുപുഴ കോടതിയില്‍ വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു.

സംസ്ഥാനത്തിനു പുറത്തും ടോം ജോസിന് അനധികൃത സ്വത്തുണ്ടെന്ന് എഫ്‌ഐആറില്‍ പറയുന്നു.


അനധികൃത സ്വത്ത് സമ്പാദന കേസില്‍ ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്റെ ഫഌറ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയെ ചൊല്ലി ഐ.എ.എസുകാരും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും തമ്മില്‍ രൂക്ഷമായ പോര് നിലനില്‍ക്കേയാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള ടോം ജോസിന്റെ ഫഌറ്റുകളിലും റെയ്ഡ് നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീഴാറ്റൂര്‍ വയല്‍ക്കിളി സമരം: സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു

Kerala
  •  20 hours ago
No Image

പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം: കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  a day ago
No Image

'ഭൂപടത്തിൽ ബോസ്നിയ എവിടെയെന്ന് അറിയില്ല, അറിയേണ്ടതുമില്ല'; തത്സമയ ചർച്ചയിൽ വംശീയ അധിക്ഷേപം, ഒടുവിൽ മാപ്പപേക്ഷിച്ച് യുഎസ് മാധ്യമപ്രവർത്തക

Football
  •  a day ago
No Image

ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒന്നും നല്‍കിയിട്ടില്ല; അവരുടേത് നിലവാരമുള്ള പ്രവൃത്തി; പിന്തുണച്ച് സര്‍ക്കാര്‍

Kerala
  •  a day ago
No Image

ഗ്രൂപ്പ് ഘട്ടത്തിൽ പുലികളായാൽ കിരീടം കിട്ടില്ലേ? അർജന്റീനയെയും ഫ്രാൻസിനെയും ഭയപ്പെടുത്തുന്ന ലോകകപ്പ് ചരിത്രം!

Football
  •  a day ago
No Image

പ്ലസ് വണ്‍ മലബാര്‍ മേഖലക്ക് അധിക ബാച്ചുകള്‍; ആവശ്യാനുസരണം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതും പരിഗണനയിലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Kerala
  •  a day ago
No Image

കുണ്ടന്നൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്, സംഭവം പൊലിസില്‍ അറിയിച്ചത് യുവതിയുടെ സുഹൃത്ത്, അമ്മ അറസ്റ്റില്‍

Kerala
  •  a day ago
No Image

തൃശൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

Kerala
  •  a day ago
No Image

'കഴിവില്ലാത്തവർ നേതൃത്വത്തിൽ'; ദക്ഷിണ കൊറിയൻ കോച്ച് ഹോങ് മ്യുങ്-ബോ രാജിവെച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് ദക്ഷിണ കൊറിയൻ പ്രസിഡന്റ്

Football
  •  a day ago
No Image

കിരീട വരൾച്ച തീർക്കാൻ ബ്രസീൽ, അട്ടിമറി വീര്യവുമായി ജപ്പാൻ; ലോകകപ്പിലെ ജീവനമരണ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

Football
  •  a day ago