HOME
DETAILS

സിംഗൂര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പാഠം: പന്ന്യന്‍ രവീന്ദ്രന്‍

  
backup
October 31, 2016 | 2:35 AM

%e0%b4%b8%e0%b4%bf%e0%b4%82%e0%b4%97%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%8d%e0%b4%af%e0%b5%82%e0%b4%a3%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1


വാടാനപ്പള്ളി: സിംഗൂര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പാഠമാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. തളിക്കുളത്ത് കമ്മ്യൂണിസ്റ്റ് കൂട്ടായ്മ പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 പാവപ്പെട്ടവരെ മറന്നാല്‍ ജനം എതിരാകുമെന്നതിന് ദൃഷ്ടാന്തമാണ് ബംഗാള്‍. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രം അടവുകള്‍ പയറ്റുകയാണ് അതിന് യു.ഡി.എഫിന്റെ പിന്തുണയുണ്ട്. ഭക്ഷ്യ സുരക്ഷാ പദ്ധതി അവര്‍ നടപ്പാക്കാതിരുന്നു. എന്നാല്‍ എല്ലാ പാവങ്ങള്‍ക്കും റേഷന്‍ കിട്ടണമെന്നാണ് എല്‍.ഡി.എഫിന്റെ നിലപാട്. അതിന് പ്രയോറിട്ടിയും നോണ്‍ പ്രയോറിട്ടിയും ആവശ്യമില്ല. രണ്ടര വര്‍ഷം കൊണ്ട് 63 രാജ്യങ്ങളാണ് മോഡി സന്ദര്‍ശിച്ചത്.
ചായക്കടക്കാരന്റെ മകന്‍ കിട്ടിയ അവസരം പരമാവധി ഉപയോഗിക്കുകയാണ്. ഭരണഘടന താഴെവച്ച് ആര്‍.എസ്.എസ് തീരുമാനം നടപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും പന്ന്യന്‍ കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ കൂടെ കെ.പി.എം.എസ് കൂടിയത് നക്കാപിച്ചക്ക് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആര്‍ രമേഷ്‌കുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, കെ.പി സന്ദീപ്, ടി.കെ കുട്ടന്‍, ഇ.എ സുഗതകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ കാര്‍ത്തിക ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷന്‍ സി.എന്‍ ജയദേവന്‍.എം.പി ഉദ്ഘാടനം ചെയ്തു. പത്രങ്ങള്‍ അവരുടെ കാഴ്ചപ്പാടിനുസരിച്ച് വാര്‍ത്തകള്‍ എഴുതുകയാണെന്ന് ജയദേവന്‍ പറഞ്ഞു. കട്ടന്‍ ചായയും പരിപ്പ് വടയും കഴിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നവരല്ല ഇന്ന് കമ്മ്യൂണിസ്റ്റുകള്‍. ഇത് ഇ.പി ജയരാജന്‍ പറഞ്ഞതു കൊണ്ടാണ് പത്രങ്ങള്‍ക്ക് വാര്‍ത്തയായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇ.എ സുഗതകുമാര്‍ അധ്യക്ഷനായി. കെ.എം ജയദേവന്‍, കെ.വി രാഹുലന്‍, കെ.എസ് മുരളീധരന്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്; സംവരണ വ്യവസ്ഥകളും കർശനമാക്കും

Kerala
  •  4 hours ago
No Image

മെയ് 28-ന് നടത്താനിരുന്ന സി.യു.ഇ.ടി യു.ജി പരീക്ഷ മാറ്റി

National
  •  5 hours ago
No Image

വയനാട് വീട്ടിനുള്ളിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മോഷണശ്രമത്തിനിടെയെന്ന് സംശയം

Kerala
  •  5 hours ago
No Image

കോതമംഗലത്ത് കാട്ടാന ആക്രമണം; വനവിഭവം ശേഖരിക്കാൻ പോയ ആൾ കൊല്ലപ്പെട്ടു

Kerala
  •  6 hours ago
No Image

ദുബൈയുടെ ആകാശത്ത് അത്ഭുതം തീർത്ത് ശൈഖ് ഹംദാൻ; പാം ജുമൈറയ്ക്ക് മുകളിൽ നിന്നുള്ള സാഹസിക സ്കൈഡൈവിംഗിന്റെ വീഡിയോ പുറത്ത്

uae
  •  6 hours ago
No Image

'കടക്ക് പുറത്ത് എന്ന് പറയേണ്ടത് ഇവനോടല്ലേ?'; എ. വിജയരാഘവനെതിരെ തിരൂരിൽ ഫ്ലക്സ്; പിന്നിൽ മുൻ ഡിവൈഎഫ്ഐ സെക്രട്ടറി

Kerala
  •  6 hours ago
No Image

താമരശ്ശേരിയിൽ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Kerala
  •  7 hours ago
No Image

മന്ത്രി സി.പി ജോണിന് വയോജന വകുപ്പ് കൂടി നൽകാൻ ധാരണ; ഉത്തരവ് ഉടൻ

Kerala
  •  7 hours ago
No Image

ഡോളറിനെതിരെ കൂപ്പുകുത്തി രൂപ; പ്രവാസികൾക്ക് നേട്ടമോ കോട്ടമോ? പുതിയ വിപണി സാധ്യതകളും ആശങ്കകളും

uae
  •  7 hours ago
No Image

കാസർകോട് യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  7 hours ago