വാണിമേലില്‍ സി.പി.എം റാലിയിലേക്ക് കല്ലേറ്; എസ്.ഡി.പി.ഐ ഓഫിസ് തകര്‍ത്തു
വാണിമേല്‍: വാണിമേലില്‍ സി.പി.എം രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് നടന്ന റാലിക്കിടെ സംഘര്‍ഷം. വിവിധ ബ്രാഞ്ച് കമ്മിറ്റിയുടെ കീഴില്‍ അണിനിരന്ന റാലി സമ്മേളന നഗരിയിലേക്ക് പ്രവേശിക്കുന്നതിനിടെ ഇരുട്ടില്‍ നിന്ന് അജ്ഞാതന്‍ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് പ്രകടനക്കാര്‍ ക്ഷുഭിതരായി രംഗത്തെത്തിയതോടെ സംഘര്‍ഷം രൂപപ്പെടുകയായിരുന്നു.
അതിനിടയില്‍ എസ്.ഡി.പി.ഐ ഓഫിസ് അടിച്ചു തകര്‍ത്തു. രക്തസാക്ഷി ദിനാചരണത്തിന്റെ വിളംബരമായി കഴിഞ്ഞ ദിവസം നടന്ന പന്തം കൊളുത്തി പ്രകടനത്തിലേക്ക് ഗ്രാമപഞ്ചായത്തോഫിസ് പരിസരത്ത് വെച്ച് സ്റ്റീല്‍ ബോംബെറിഞ്ഞിരുന്നു.
എന്നാല്‍ ബോംബ് പൊട്ടാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററടക്കുള്ള സി.പി.എം നേതാക്കളും മുസ്‌ലീം ലീഗ് നേതാക്കളും ചേര്‍ന്ന് രംഗം ശാന്തമാക്കുകയും ഇന്നലെ നടന്ന റാലി അനിഷ്ട സംഭവങ്ങളുണ്ടാവാതിരിക്കാന്‍ കരുതല്‍ നടപടികളെടുക്കുകയും ചെയതിരുന്നു. ഡി.വൈ.എസ്.പി ഇസ്മായില്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാജി, സബ് ഇന്‍സ്‌പെക്ടര്‍ നിപുന്‍ ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹവുണ്ടായിരുന്നു.
42 വര്‍ഷമായി നടന്നു വരുന്ന ദിനാചരണത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളനം ഇത്തവണ വി.എസ് അചുതാനന്ദന്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് സംഘാടകര്‍ അറിയിച്ചത്. അതിനാല്‍ വന്‍ ജനപങ്കാളിത്തമാണ് റാലിയില്‍ ഉണ്ടായത്. പൊതു സമ്മേളനം പി.കെ ബിജു എം.പി ഉദ്ഘാടനം ചെയ്തു. ടി. പ്രദീപ് കുമാര്‍ അദ്ധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."