മികവു തെളിയിച്ച കുട്ടികള്‍ക്ക് സ്റ്റൈപന്റ്
കേന്ദ്ര വനിതാ ശിശു സംരക്ഷണ മന്ത്രാലയം നല്‍കുന്ന പഠനം, കല, സാംസ്‌കാരികം, കായികം തുടങ്ങിയ മേഖലകളില്‍ അസാമാന്യ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികള്‍ക്കുള്ള ദേശീയ അവാര്‍ഡ് (ചമശേീിമഹ ഇവശഹറ അംമൃറ ളീൃ ഋഃരലുശേീിമഹ അരവശല്‌ലാലി)േ കരസ്ഥമാക്കിയവരില്‍ സ്വര്‍ണ മെഡല്‍ നേടിയ കുട്ടിക്ക് പ്രതിവര്‍ഷം ഏഴായിരത്തി അഞ്ഞൂറ് രൂപയും വെള്ളിമെഡല്‍ നേടിയ കുട്ടിക്ക് പ്രതിവര്‍ഷം അയ്യായിരം രൂപയും പതിനെട്ട് വയസ് പൂര്‍ത്തിയാകുന്നതുവരെ സ്‌റ്റൈപ്പന്റ് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി.
ഇതിനുള്ള അപേക്ഷാഫോമിന്റെ മാതൃകയും മറ്റു വിവരങ്ങളും www.swd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അപേക്ഷകള്‍ നവംബര്‍ 25നു വൈകിട്ട് അഞ്ചിനു മുന്‍പു തിരുവനന്തപുരം പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ സ്റ്റേറ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫിസില്‍ തപാല്‍ മുഖാന്തരമോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."