മനസിന്റെ താളം തിരിച്ചുപിടിക്കാനൊരു ഉല്ലാസ യാത്ര
കാളികാവ്: വീടിന്റെ അകത്തളങ്ങളില്‍ തളയ്ക്കപ്പെട്ട് വീടുവിട്ട് പുറത്തിറങ്ങാത്തവരുമായി കാളികാവ് സാന്ത്വന പരിചരണ കേന്ദ്രത്തിലെ പ്രവര്‍ത്തകര്‍ ഉല്ലാസയാത്രക്കിറങ്ങി. നാടിനേയും നാട്ടുകാരെയും കാണാനും മനസിന്റെ താളം തിരിച്ചുപിടിക്കാന്‍ മനോരോഗികളെ സഹായിക്കാനും ലക്ഷ്യമിട്ടാണ് യാത്ര. നാട്ടുകാരുടെയും പ്രവാസികളുടേയും പിന്തുണയോടെയാണ് സാന്ത്വന പരിചരണ കേന്ദ്രം യാത്ര സംഘടിപ്പിച്ചത്.
കാളികാവ് ഗ്യാങ് സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, കാളികാവ് ഏരിയ പ്രവാസി അസോസിയേഷന് കുവൈത്ത് ഘടകം, ഉദിരംപൊയിലിലെ യുണൈറ്റഡ് സേവന ഗ്രൂപ്പ്, മാളിയേക്കല്‍ ഏരിയ പ്രവാസി അസോസിയേഷന് എന്നിവര്‍ സംഘത്തെ സഹായിക്കുന്നു.
മാനസികമായി വെല്ലുവിളി നേരിടുന്ന 47 പേരുമായിട്ടാണ് യാത്ര. ഇവരെ പരിചരിക്കാനായി സാന്ത്വന പരിചരണ കേന്ദ്രത്തിലെ 15 പ്രവര്‍ത്തകരും യാത്രയില്‍ പങ്കെടുക്കുന്നുണ്ട്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മനസിക വെല്ലുവിളി നേരിടുന്നവരുമായി യാത്ര പുറപ്പെടാന്‍ കഴിഞ്ഞതില്‍ സാന്ത്വന പരിചരണ കേന്ദ്രം പ്രവര്‍ത്തകരും സഹായവുമായി രംഗത്തെത്തിയവരും വലിയ സന്തോഷത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."