HOME
DETAILS
MAL
അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ആക്രമണത്തില്‍ 19കാരി കൊല്ലപ്പെട്ടു
backup
November 01 2016 | 03:11 AM
ജമ്മു: അതിര്‍ത്തിയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചു; റാംഗഡില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. പുലര്‍ച്ചെ അഞ്ചു മണിക്കാണ് ആക്രമണം തുടങ്ങിയത്. കൂടാതെ നൗഷേറ, രജൗറി, അര്‍ണിയ എന്നിവിടങ്ങളിലും പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചു.
അര്‍ണിയയില്‍ ഷെല്ലാക്രമണവും പാക് സൈന്യം നടത്തി. അക്രമണത്തില്‍ രണ്ടു ഗ്രാമീണര്‍ക്ക് പരുക്കേറ്റു. സാംബ ജില്ലയിലെ റാംഗ്ര സെക്ടറില്‍ നടന്ന ആക്രമണത്തില്‍ 19 വയസായ പെണ്‍കുട്ടിയും കൊല്ലപ്പെട്ടു.
ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്. അജര്‍ ഗ്രാമത്തില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."