എം.ജി സര്‍വകലാശാലാ അറിയിപ്പുകള്
പ്രാക്ടിക്കല്‍ പരീക്ഷ
രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഹോം സയന്‍സ് (സി.എസ്.എസ് - റഗുലര്‍) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ നവംബര്‍ 3 മുതല്‍ അതത് കോളജുകളില്‍ നടത്തും.
പരീക്ഷാ ഫലം
2016 ജൂലൈ മാസം നടത്തിയ നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ (റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നവംബര്‍ 15 വരെ സ്വീകരിക്കും.
2016 ജനുവരി മാസം നടത്തിയ മൂന്നാം പ്രൊഫഷണല്‍ എം.ബി.ബി.എസ് പാര്‍ട്ട് രണ്ട് (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം കോടതിയുടെ അന്തിമവിധിക്ക് വിധേയമായി താല്‍ക്കാലികമായി പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകള്‍ നവംബര്‍ 10 വരെ സ്വീകരിക്കും.
എം.എസ്.സി:
സ്പോട്ട് അഡ്മിഷന്
പത്തനംതിട്ട സ്കൂള്‍ ഓഫ് അപ്ലൈഡ് ലൈഫ് സയന്‍സില്‍ എം.എസ്.സി ഫിഷറി ബയോളജി ആന്റ് അക്വാകള്‍ച്ചര്‍ കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളില്‍ സ്പോട്ട് അഡ്മിഷന് നടത്തും. ഫോ 0468-2323957, 9446705344.
പരീക്ഷാ പരിശീലനം
എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ യു.ജി.സി നടത്തുന്ന മാനവിക വിഷയങ്ങള്‍ക്കുള്ള നെറ്റ് ജെ.ആര്.എഫ് പരീക്ഷയുടെ ജനറല്‍ പേപ്പറിന് വേണ്ടിയുള്ള പരിശീലനം ആരംഭിക്കുന്നു. സര്‍വകലശാല കാംപസില്‍ വച്ച് അവധി ദിവസങ്ങളിലായി നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് കോഴ്സ് ഫീസായ 2000 രൂപ അടച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. പട്ടികജാതിപട്ടികവര്‍ഗ വികലാംഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ഫീസിളവ് ലഭിക്കും. ഫോ 0481-2731025.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."