കെ.എസ്.ആര്.ടി.സി മാതൃകാഡിപ്പൊ പ്രഖ്യാപനത്തിലൊതുങ്ങുന്നു
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ കെ.എസ്.ആര്.ടി.സി സബ് ഡിപ്പൊയെ മാതൃകാ ഡിപ്പൊ ആക്കി ഉയര്‍ത്തിയത് പ്രഖ്യാപനത്തിലൊതുങ്ങി. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ജില്ലകളിലെ ഓരോ സബ് ഡിപ്പൊകളെ മാതൃകാ ഡിപ്പൊകളായി പ്രഖ്യാപിച്ചിരുന്നു. പാലക്കാട് ജില്ലയില്‍ ഇതിന് സ്ഥാനം പിടിച്ച ഡിപ്പൊയാക്ക് മണ്ണാര്‍ക്കാട്. എന്നാല്‍ പ്രഖ്യാപനമല്ലാതെ ഇതുമായി ബന്ധപ്പെട്ട തുടര്‍ വികസന പ്രവര്‍ത്തനങ്ങളൊന്നും തന്നെ ഇതുവരെ നടന്നിട്ടില്ല.
തിരഞ്ഞെടുത്ത ഡിപ്പൊകള്‍ കേന്ദ്രീകരിച്ച് അടിസ്ഥാന സൗകര്യ വികസനങ്ങളൊരുക്കി കൂടുതല്‍ സര്‍വീസുകള്‍ നടത്തി കെ.എസ്.ആര്.ടി.സിയെ ലാഭത്തിലാക്കാന്‍ ഉദ്ദേശിച്ചാണ് പദ്ധതി തുടങ്ങിയത്. മൂന്നു മാസത്തോളം ഇതു സംബന്ധിച്ച് ചര്‍ച്ചകളും അവലോകന യോഗവും നടന്നെങ്കിലും പിന്നീട് കെ.എസ്.ആര്.ടി.സിയുടെ തലപ്പത്തുണ്ടായ അഴിച്ചുപണിയെ തുടര്‍ന്ന് പദ്ധതി നിലച്ചിരിക്കുകയാണ്. ഇതോടെ മണ്ണാര്‍ക്കാട് കെ.എസ്.ആര്..ടി.സി സബ് ഡിപ്പൊയുടെ പ്രതീക്ഷകളും അസ്ഥാനത്തായി.
മണ്ണാര്‍ക്കാട് സബ്ഡിപ്പൊ ജീവനക്കാരുടെ കുറവും, ബസുകളുടെ കാലപ്പഴക്കവും വികസനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. നിലവില്‍ മണ്ണാര്‍ക്കാട് സബ് ഡിപ്പൊയില്‍ 43 ബസുകള്‍ കണക്കിലുണ്ട്. എന്നാല്‍ ഇതില്‍ 37 ബസുകള്‍ മാത്രമാണ് ഇപ്പോല്‍ സര്‍വീസ് നടത്തുന്നത്. ശേഷിക്കുന്നവ കട്ടപ്പുറത്താണ്. ഇവിടെ നിന്നും ആകെ 40 ഷെഡ്യൂളുകളാണുളളത്. ചളവ, ഒറ്റപ്പാലം, ഉപ്പുകുളം ഈ മൂന്നു റൂട്ടിലൂടെയുളള സര്‍വീസുകള്‍ നിലച്ചിട്ട് വര്‍ഷങ്ങളായി. മാതൃകാ ഡിപ്പൊയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് അട്ടപ്പാടി ഉള്‍പ്പെടെയുളള മലയോര പിന്നോക്ക മേഖലകളെ ഉള്‍കൊളളുന്ന മണ്ണാര്‍ക്കാട് സബ് ഡിപ്പൊയുടെ വികസനം യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യം ശക്തമാണ്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം