HOME
DETAILS

പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി നടപ്പിലാക്കും: മുഖ്യമന്ത്രി

  
backup
November 03, 2016 | 7:51 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b4%a7%e0%b4%bf-2

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ നടപ്പാക്കുന്ന സ്വദേശിവല്‍ക്കരണവും സാമ്പത്തികമാന്ദ്യവും കാരണം തിരികെ നാട്ടില്‍ എത്തുന്ന പ്രവാസികള്‍ക്കായി പുനരധിവാസ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സഊദിയിലെ നിതാഖത് നിയമം കാരണം ആയിരക്കണക്കിനു മലയാളികളുടെ തൊഴിലും ബിസിനസും നഷ്ടമായി അവര്‍ കൂട്ടത്തോടെ തിരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
തിരികെ എത്തുന്ന പ്രവാസികള്‍ക്കായി ഒരു സമഗ്ര പുനരധിവാസ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
അതിനു വേണ്ട പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള യു.എന്‍.ഡി.പി.യുമായും സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് സ്റ്റഡീസുമായും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി ക്ഷേമത്തിനായി നടപ്പുവര്‍ഷത്തെ ബജറ്റില്‍ ഇരുപത്തിയെട്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ പുനരധിവാസ പദ്ധതിക്കായി പന്ത്രണ്ട് കോടി രൂപകൂടി അനുവദിക്കുമെന്നും, ക്ഷേമനിധി ബോര്‍ഡിനായി വകയിരുത്തിയ ഒരു ലക്ഷം, പത്ത് കോടിയായി ഉയര്‍ത്തുമെന്ന് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിദേശത്തുനിന്നും തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവര്‍ക്കായി നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. പ്രവാസികള്‍ക്കും അവര്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനിയോ, ട്രസ്റ്റോ, സൊസൈറ്റിയോ അതുപോലുള്ള സ്ഥാപനങ്ങളള്‍ക്കും സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ച് മൂലധന പലിശ സബ്‌സിഡി നല്‍കി ഇരുപത് ലക്ഷം രൂപവരെ ബാങ്ക് വായ്പ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.
കാര്‍ഷികം, വ്യവസായം, കച്ചവടം, സേവനം, ഉല്‍പാദനം എന്നീ മേഖലകളില്‍ പദ്ധതി മുഖാന്തരം സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് നല്ലൊരു പൂന്തോട്ടമുണ്ടോ? എങ്കിൽ നിങ്ങളായിരിക്കാം ആ ഭാ​ഗ്യശാലി; ഹോം ​ഗാർഡൻ മത്സരവുമായി ദുബൈ

uae
  •  12 minutes ago
No Image

കാൻസർ രോഗികൾക്ക് ആശ്വാസം: കെ എസ് ആർ ടി സിയിൽ സൗജന്യ യാത്ര; ഫ്രീ പാസ്സിന് അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയാം

Kerala
  •  24 minutes ago
No Image

സൂപ്പർ കപ്പ്: കോൾഡോയുടെ ഇരട്ട പ്രഹരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം

Football
  •  32 minutes ago
No Image

അൽ അവീർ മാർക്കറ്റിൽ ഇനി 'സ്മാർട്ട് പാർക്കിംഗ്': ഒരുങ്ങുന്നത് 3,000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം

uae
  •  39 minutes ago
No Image

കോഴിക്കോട് ചക്കിട്ടപ്പാറയിൽ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് ശബ്ദവും നേരിയ ചലനവും അനുഭവപ്പെട്ടതായി നാട്ടുകാർ

Kerala
  •  an hour ago
No Image

ഇവിടെ 'ബിൻ' റോഡാണ്; ഐസ്‌ക്രീം കവറിനായി ഡസ്റ്റ്ബിൻ ചോദിച്ച വിദേശിക്ക് കിട്ടിയ മറുപടി വൈറൽ

latest
  •  an hour ago
No Image

'എന്തുകൊണ്ടാണ് ഇത്രയും കാലം അവനെ പുറത്തിരുത്തിയത്?'; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെ ചോദ്യം ചെയ്ത് ആകാശ് ചോപ്ര

Cricket
  •  an hour ago
No Image

സോഹാറിൽ വൻ മയക്കുമരുന്ന് വേട്ട: രണ്ട് ഏഷ്യൻ പൗരൻമാർ പിടിയിൽ

oman
  •  2 hours ago
No Image

കോയമ്പത്തൂരിൽ 19-കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ആൺസുഹൃത്തിന് ക്രൂരമർദ്ദനം; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം

National
  •  2 hours ago
No Image

ഗൃഹപ്രവേശന ചടങ്ങിനെത്തിയ 11-വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ഹെഡ് മാസ്റ്റർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  2 hours ago