ജപ്പാനുമായി 10,000 കോടിയുടെ പ്രതിരോധ ഇടപാടിന് ഇന്ത്യ
ന്യൂഡല്‍ഹി: ജപ്പാനില്‍ നിന്ന് 1000 കോടിയുടെ പ്രതിരോധ ഇടപാടിന് രാജ്യം തയ്യാറെടുക്കുന്നു. ജപ്പാനില്‍ നിന്ന് 12 ആംഫിബിയസ് എയര്‍ക്രാഫ്റ്റായ യു.എസ് 2 ഐ വാങ്ങിക്കാനുള്ള കരാറാണ് ഇന്ത്യ പുനരുജ്ജീവിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാന് സന്ദര്‍ശനത്തിനിടെ കരാറില്‍ ഒപ്പുവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നവംബര്‍ 11,12 തിയ്യതികളിലാണ് പ്രധാനമന്ത്രിയുടെ ജപ്പാന് സന്ദര്‍ശനം.
നാവികസേനയ്ക്കും തീരദേശ സംരക്ഷണ സേനയ്ക്കും വേണ്ടിയാണ് വിമാനങ്ങള്‍ വാങ്ങിക്കുന്നത്. തിങ്കളാഴ്ച്ച ചേരുന്ന ഡിഫന്‍സ് അക്വിസേഷന്‍ കൗണ്‍സില്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കും.
കരയില്‍ നിന്നും വെള്ളത്തില്‍ നിന്നും ഒരുപോലെ പറന്നുയരാനും ഇറങ്ങാനും സാധിക്കുന്നവയാണ് യു.എസ് 2 ഐ വിമാനങ്ങള്‍. ജപ്പാന് 50 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു രാജ്യത്തിന് ആയുധങ്ങള്‍ വില്‍ക്കുന്നത്. സന്ദര്‍ശനത്തിനിടെ ജപ്പാനുമായി സിവില്‍ ആണവകരാറും മോദി ഒപ്പിട്ടേക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."