HOME
DETAILS
MAL
തിരുവല്ലയില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍
backup
November 06 2016 | 03:11 AM
തിരുവല്ല: തിരുവല്ലക്കും ചങ്ങനാശ്ശേരിക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് വേണാട് എക്സ്പ്രസ് തിരുവല്ലയില്‍. പിടിച്ചിട്ടിരുന്നു. ഉദ്യോഗസ്ഥര്‍ വിള്ളല്‍ പരിശോധിച്ച് പ്രശ്നം താല്‍ക്കാലികമായി പരിഹരിച്ചു. ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന ശ്രമത്തിലൂടെയാണ് വിള്ളല്‍ താല്‍ക്കാലികമായി അടച്ചത്. എന്നാല്‍, ഇനിയുള്ള ദിവസങ്ങളില്‍ ഇതിലൂടെ ട്രെയിന്‍ വേഗത കുറച്ച് മാത്രമേ പോകാന്‍ പറ്റുകയുള്ളൂ എന്ന നിര്‍ദേശവും നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."