HOME
DETAILS

മലയോര മേഖലകളില്‍ നിരോധിത കീടനാശിനിപ്രയോഗം വ്യാപകം

  
backup
November 07 2016 | 02:11 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%a4

മലപ്പുറം: സര്‍ക്കാര്‍ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും കാറ്റില്‍പറത്തി മലയോര മേഖലകളില്‍ നിരോധിത കീടനാശിനി പ്രയോഗം വ്യാപകം. കൃഷിവകുപ്പിന്റെ പാക്കേജ് ആന്‍ഡ് പ്രാക്ടീസില്‍പോലും പെടാത്ത കീടനാശിനികളാണ് നിലമ്പൂര്‍ വനമേഖലയായ മുണ്ടേരി, പുല്ലങ്കോട്, കേരള, സുല്‍ത്താന്‍ എസ്റ്റേറ്റ്, പൂക്കോട്ടുംപാടം, പന്നിക്കാട്ടുമുണ്ട, ഉണ്ണിക്കുളം, കവള, പൊന്നാങ്കല്ല് മേലേപീടിക, കുമിളി തുടങ്ങിയയിടങ്ങളിലെ കൃഷിയിടങ്ങളില്‍ പ്രയോഗിക്കുന്നത്. പൂക്കോട്ടുംപാടം, കരുവാരകുണ്ട് മേഖലയില്‍ മാരക കീടനാശിനി ഉപയോഗിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നെങ്കിലും കീടനാശിനി പ്രയോഗം ഇപ്പോഴും നിര്‍ബാധം തുടരുകയാണ്.
കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ആസ്തമ, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവ വ്യാപകമായതോടെയാണ് നാട്ടുകാര്‍ പ്രക്ഷോഭം തുടങ്ങിയത്.
ഗ്ലിസോഫേറ്റ്, തിയാമെത്തോസോം തുടങ്ങിയ മാരക രാസവസ്തുക്കള്‍ അടങ്ങിയ ബാറ്റലയം പോലുള്ള കീട, കള നാശിനികള്‍ ഇവിടെ ഉപയോഗിക്കുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു. ഓര്‍ഗാനോ ഫോസ്ഫറസ് ഇനത്തില്‍പ്പെട്ട ഇത്തരം കീടനാശിനികള്‍ വിവിധ രാജ്യങ്ങള്‍ നേരത്തേ നിരോധിച്ചതാണ്.
മറ്റ് കീടനാശിനികളില്‍ നിന്ന് വ്യത്യസ്തമായി പെട്ടെന്ന് ഗുണം ലഭിക്കാനാണ് കര്‍ഷകര്‍ ഇത്തരം രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത്.
കീടങ്ങളെ പുറമെനിന്ന് നശിപ്പിക്കുന്ന മരുന്നുകളാണ് നേരത്തേ പ്രചാരത്തിലുണ്ടായിരുന്നതെങ്കില്‍ ഇവ ചെടികളുടെ ഉള്ളില്‍ച്ചെന്ന് നശിപ്പിക്കുന്നവയാണ്. അറുപത് ദിവസം വരെ മരുന്ന് ചെടികളിലും ഫലങ്ങളിലും നിലനില്‍ക്കുമെന്നതിനാല്‍ കീടങ്ങളുടെ ആക്രമണമുണ്ടാകില്ലെന്നതാണ് കര്‍ഷകരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. സംസ്ഥാനത്ത് ഇവ നിരോധിച്ചതാണെങ്കിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
മലയോര മേഖലയിലെ പ്രധാന കൃഷിയിനങ്ങളായ റബര്‍, കാപ്പി, ചായ, കൈതച്ചക്ക എന്നിവയിലും നാട്ടിലെ കൃഷിയിനങ്ങളായ വാഴ, കപ്പ, നെല്ല്, പച്ചക്കറി എന്നിവയില്‍പോലും കളനാശിനി ഉപയോഗിക്കുന്നുണ്ട്. കാന്‍സര്‍, ജനിതകവൈകല്യങ്ങള്‍, ശ്വാസകോശ, ത്വക്ക് രോഗങ്ങള്‍, അല്‍ഷിമേഴ്‌സ് തുടങ്ങിയവയ്ക്കുപുറമെ സസ്യ, ജന്തുജാലങ്ങളുടെ വംശനാശത്തിനുതന്നെ ഇതു കാരണമാണ്. നിലമ്പൂര്‍, പുല്ലങ്കോട് പ്രദേശങ്ങളില്‍മാത്രം നൂറിലേറെ പേര്‍ക്ക് കാന്‍സര്‍ ബാധയുള്ളതായി അടുത്തിടെ കണ്ടെത്തിയിരുന്നു.
തോട്ടങ്ങളില്‍ തളിക്കുന്ന മരുന്ന് മഴപെയ്താല്‍ വെള്ളത്തിലൂടെ പുഴയിലും മറ്റ് ജലാശയങ്ങളിലും എത്തുന്നതിനാല്‍ മത്സ്യസമ്പത്തും ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. മലയോര മേഖലയിലൂടെ ഒഴുകിയെത്തുന്ന ചാലിയാര്‍, കരിമ്പുഴ തുടങ്ങിയവ മലിനമാകുന്നതില്‍ പ്രാധാന കാരണമിതാണെന്ന് നിലമ്പൂര്‍ പരിസ്ഥിതി സംരക്ഷണ സമിതി ചെയര്‍മാന്‍ രാജേന്ദ്രന്‍ പറഞ്ഞു.
ചാലിയാറിലെ ജലം കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലും മലപ്പുറം ജില്ലയിലെ മമ്പാട്, എടവണ്ണ, നിലമ്പൂര്‍, അരീക്കോട് ഭാഗങ്ങളിലും കുടിവെള്ളത്തിനായി ഉപയോഗിക്കുന്നുണ്ട്.
വെള്ളം ശുദ്ധീകരിക്കുന്നുണ്ടെങ്കിലും വിഷാശം നീക്കാന്‍ എവിടെയും സംവിധാനമില്ല. സംസ്ഥാനത്ത് നിരോധിച്ചിട്ടുളള കീടനാശിനികള്‍ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, അത്തരം കര്‍ഷകരെ കൃഷിവകുപ്പിന്റെ എല്ലാ ആനുകൂല്യങ്ങളില്‍ നിന്നും ഒഴിവാക്കുമെന്ന് കൃഷി ഡയറക്ടര്‍ ബിജു പ്രഭാകര്‍ വ്യക്തമാക്കിയിരുന്നെങ്കിലും കര്‍ഷകര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല.


കീടനാശിനിയെത്തുന്നത് ഇതരസംസ്ഥാന തൊഴിലാളികള്‍ വഴി

മലപ്പുറം: കേരളത്തിലേക്ക് നിരോധിത കീടനാശിനിയെത്തുന്നത് ഇതര സംസ്ഥാന തൊഴിലാളികള്‍ വഴി. കീടനാശിനി കടത്ത് തടയാന്‍ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയതോടെയാണ് കര്‍ഷകര്‍ ഇവരെ ആശ്രയിക്കുന്നത്. വ്യാജ ഏജന്‍സികളുടെ പേരില്‍ ചെക്ക്‌പോസ്റ്റ് വഴിയെത്തുന്ന ഫ്യൂറഡാന്‍, ഫോറേറ്റ്, പാരക്വാറ്റ് തുടങ്ങി ഒരു ടണ്ണോളം നിരോധിത കീടനാശിനികളാണ് ഈയിടെ കുമിളിയില്‍ നിന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം വഴിക്കടവ് ചെക്ക്‌പോസ്റ്റ് വഴി കടത്തുകയായിരുന്ന കാര്‍ബോ ഫ്യൂറാന്‍ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. 2011ല്‍ സര്‍ക്കാര്‍ നിരോധിച്ച കീടനാശിനിയില്‍പ്പെട്ടവയാണ് ഇത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago