HOME
DETAILS

അങ്കമാലി ഉപജില്ല സ്‌കൂള്‍ കലോത്സവം; ക്രിസ്തുരാജ ഹൈസ്‌കൂളിന് ഓവറോള്‍ കിരീടം

  
backup
November 07 2016 | 05:11 AM

%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%89%e0%b4%aa%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d

അങ്കമാലി: മൂക്കന്നൂര്‍ സേക്രഡ് ഹാര്‍ട്ട് ഓര്‍ഫനേജ് ഹൈസ്‌കൂളില്‍ നടന്ന അങ്കമാലി ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ 386 പോയിന്റോടെ കുറ്റിപ്പുഴ ക്രിസ്തുരാജ ഹൈസ്‌കൂള്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കി. 300 പോയിന്റോടെ അങ്കമാലി ഡീപോള്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും, 291 പോയിന്റോടെ പൂവത്തുശേരി സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാണിക്യമംഗലം എന്‍.എസ്.എസ് എച്ച്.എസ്.എസ് ഒന്നാംസ്ഥാനവും(172), പാറക്കടവ് എന്‍.എസ്.എസ് എച്ച്.എസ്.എസ്(156) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അങ്കമാലി ഡീപോള്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂളിനാണ്(150) ഒന്നാം സ്ഥാനം.
കിടങ്ങൂര്‍ സെന്റ് ജോസഫ്‌സ് എച്ച്എസ്എസ്(138) രണ്ടാം സ്ഥാനത്തെത്തി. യുപി വിഭാഗത്തില്‍ അത്താണി സെന്റ് ഫ്രാന്‍സിസ് അസ്സീസി യു.പി.എസ്(71) ഒന്നാം സ്ഥാനവും അങ്കമാലി ഡീപോള്‍ ഇ.എം.എച്ച്.എസ്.എസ്(70) രണ്ടാം സ്ഥാനവും നേടി. എല്‍.പി വിഭാഗത്തില്‍ അത്താണിസെന്റ് ഫ്രാന്‍സിസ് അസീസി യു.പി.എസ്(53) ഒന്നാം സ്ഥാനവും, വട്ടേക്കാട് നെഹ്‌റു മെമ്മോറിയല്‍ കോണ്‍വെന്റ് എല്‍.പി സ്‌കൂള്‍(49) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അറബിക് കലോത്സവം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 88 പോയിന്റോടെയും യു.പി വിഭാഗത്തില്‍ 61 പോയിന്റോടെയും കുറ്റിപ്പുഴ ക്രിസ്തുരാജ ഹൈസ്‌കൂളും എല്‍.പി വിഭാഗത്തില്‍ 45 പോയിന്റോടെ കുന്നുകര ജെ.ബി.എസും ഒന്നാം സ്ഥാനം നേടി. സംസ്‌കൃതോത്സവം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 85 പോയിന്റോടെ കാലടി ബ്രഹ്മാനന്ദോദയം എച്ച്.എസ്.എസും, യുപി വിഭാഗത്തില്‍ 81 പോയിന്റോടെ കാലടി ബി.എസ് യു.പി.എസും ഒന്നാംസ്ഥാനക്കാരായി.
സമാപന സമ്മേളനം റോജി എം.ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മൂക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മോളി വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി ജോസ് തെറ്റയില്‍, ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ എം.കെ മുരളി, ഹെഡ്മാസ്റ്റര്‍ കെ.വി ജോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ടി.എം വര്‍ഗീസ്, ബിജു പാലാട്ടി, വി.സി കുമാരന്‍, ലീലാമ്മ പോള്‍, കെ.വി ബിബീഷ്, എം.പി ഔസേഫ്, എ.സി പൗലോസ്, ജയ രാധാകൃഷ്ണന്‍, സൂസന്‍ ഏല്യാസ്, ജിഷ ജോജി, ബീന ജോണ്‍സണ്‍, ജോസ് മാടശേരി, പി.ജെ തോമസ്, ഋഷികേശ് വര്‍ഗീസ്, ബ്രദര്‍ ജോസ് പുതിയേടം, പി.വി മോഹനന്‍, സോണിയ വര്‍ഗീസ്, സ്റ്റാഫ് സെക്രട്ടറി ഇ.ഡി ആന്റണി, ഗോകുല്‍ സുധാകരന്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago