HOME
DETAILS
MAL
അമേരിക്കക്കാരുടെ ജോലി കവരുന്നത് ഇന്ത്യക്കാരും ചൈനക്കാരും: ട്രംപ്
backup
November 07 2016 | 06:11 AM
വാഷിങ്ടണ്‍: ലോക ചരിത്രത്തിലെ ഏറ്റവും വലിയ ജോലികൊള്ളയിലൂടെയാണ് അമേരിക്ക ഇപ്പോള്‍ കടന്നുപോകുന്നതെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കക്കാരുടെ തൊഴില്‍ സാധ്യതകള്‍ മുഴുവന്‍ ഇന്ത്യ, ചൈന, മെക്സികോ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലുള്ള ആളുകള്‍ അടിത്തുമാറ്റുകയാണെന്നും ട്രംപ് ആരോപിച്ചു.
ചൈന ലോക വ്യാപാര സംഘടനയില്‍ അംഗമായപ്പോള്‍ അമേരിക്കയ്ക്ക് 70,000 ഫാക്ടറികളാണ് നഷ്ടമായത്. ഇതുപോലെ വിഢിത്തരം ചെയ്യുന്ന മറ്റൊരു രാജ്യമുണ്ടാവില്ല. ഫ്ളോറിഡയിലെ താംമ്പയില് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് പറഞ്ഞു.
താന്‍ പ്രസിഡന്റാവുന്നതോടെ ഇക്കാര്യത്തില്‍ നിന്നെല്ലാം രാജ്യത്തെ മുക്തമാക്കുമെന്നും അഴിമതിയില്‍ നിന്നും പൂര്‍ണമായും രാജ്യത്തെ രക്ഷപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."