പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ തമ്മിലടി; പ്രസിഡന്റും വൈസ് പ്രസിഡന്റും നേര്‍ക്കുനേര്‍
പത്തനാപുരം: പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും നേര്‍ക്കുനേര്‍ പോരില്‍. ആരോപണ പ്രത്യാരോപണങ്ങളുമായി രണ്ടുപേരും രംഗത്തിറങ്ങിയതോടെയാണ് ഭരണസമിതിയിലെ പോര് പുറത്തായത്.
ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ ഇടതുമുന്നണിയുടെ ഭരണം. പുതിയ ഭരണസമിതി അധികാരമേറ്റെടുത്ത് ഒരുവര്‍ഷം തികഞ്ഞിട്ടില്ല. ഭരണസമിതി യോഗങ്ങളുടെയും ഗ്രാമസഭകളുടെയും അജണ്ഡകള്‍ പോലും പ്രസിഡന്റ് അറിയാതെ വൈസ് പ്രസിഡന്റ് സെക്രട്ടറിയുടെ സഹായത്തോടെ തയാറാക്കിയതാണ് പരസ്യപോരിനിടയാക്കിയത്.
സി.പി.ഐ പ്രതിനിധിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പി.എസ.് ശശികലയെ സ്ഥാനത്തുനിന്നും പുറത്താക്കാനുള്ള നീക്കമാണ് സി.പി.ഐയിലെ ഒരംഗത്തിന്റെ പിന്തുണയോടെ കേരള കോണ്‍ഗ്രസ്(ബി) അംഗമായ വൈസ് പ്രസിഡന്റും സി.പി.എം അംഗങ്ങളും ചേര്‍ന്ന് നടത്തുന്നതെന്നാണ് ഭരണസമിതിയില്‍ പ്രസിഡന്റിനെ പിന്തുണക്കുന്നവരുടെ ആരോപണം.
ഭരണസമിതിയിലെ തമ്മിലടി കാരണം വികസന പ്രവര്‍ത്തനങ്ങള്‍ മുരടിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ആദ്യത്തെ രണ്ടര വര്‍ഷം സി.പി.ഐക്കാണ് പ്രസിഡന്റ് സ്ഥാനം. ഇക്കാലയളവില്‍ പഞ്ചായത്തില്‍ ഒരു വികസനപ്രവര്‍ത്തനവും നടക്കരുതെന്ന ചിലരുടെ ശ്രമമാണ് ഇതിന് പിന്നിലെന്ന് പ്രസിഡന്റ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."