നോട്ടുകളുടെ നിരോധനം: ആശങ്കയേറി പ്രവാസികള്‍
റിയാദ്: കേന്ദ്ര സര്‍ക്കാറിന്റെ പെട്ടെന്നുള്ള പ്രഖ്യാപനത്തില്‍ ആശങ്ക പങ്കുവച്ച് പ്രവാസ ലോകവും.
കുടുംബമായി താമസിക്കുന്നവരില്‍ ഭൂരിഭാഗവും ബാച്ചിലറായി താമസിക്കുന്നവരില്‍ ഇടക്കിടെ നാട്ടില്‍ പോകുന്നവരും അത്യാവശ്യം പണം കയ്യില്‍ കരുതുന്നത് സാധാരണമാണ്.
കൂടുതല്‍ പണം കയ്യില്‍ കരുതിയവര്‍ പ്രഖ്യാപനം വന്നതുമുതല്‍ ആശങ്കയിലാണ്. നാട്ടിലുള്ളവര്‍ക്ക് പണം മാറ്റിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചപ്പോഴും വിദേശ ഇന്ത്യക്കാര്‍ എന്തു ചെയ്യുമെന്ന തീരുമാനം ഇതുവരെ വ്യക്തമല്ല.
സമയം നീട്ടി നല്‍കുകയോ അനുബന്ധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്ന ആവശ്യത്തിലാണ് പ്രവാസികള്‍.
അവധി കഴിഞ്ഞെത്തുന്ന മിക്ക പ്രവാസികളും കയ്യില്‍ കരുതുന്ന പണം സുഹൃത്തുക്കള്‍ നാട്ടിലേക്ക് പോകുമ്പോള്‍ കൊണ്ടുപോകുന്ന റോളിംഗ് സംവിധാനവും പ്രവാസികള്‍ക്കിടയില്‍ സാധാരണമാണ്.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഏറെ ഞെട്ടിയത് കുഴല്‍പണ ഏജന്റുമാരാണ്. പ്രഖ്യാപനം വന്നതുമുതല്‍ കുഴല്‍പണ മേഖല ആകെ സ്തംഭിച്ചു പോയി.
ഇടപാടുകാര്‍ക്ക് കൊടുക്കുന്നതിനു നേരത്തെ തന്നെ കരുതിവച്ചിരുന്ന കോടിക്കണക്കിനു രൂപ എന്തു ചെയ്യണമെന്നറിയാതെ സ്തബ്ധരായിരിക്കുകയാണ് ഹവാല കേന്ദ്രങ്ങള്‍. പ്രഖ്യാപനം വന്നതുമുതല്‍ പഴയ നോട്ടുകള്‍ ഇടപാടുകാര്‍ വാങ്ങാത്തതിനെ തുടര്‍ന്ന് താത്കാലികമായി കുഴല്‍ പണമിടപാട് മരവിപ്പിച്ചിരിക്കുകയാണ് ഏജന്റുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."