സഊദി ഉന്നത ഉദ്യോഗസ്ഥന്‍ പട്ടാമ്പി ഗവ.സംസ്‌കൃത കോളജ് സന്ദര്‍ശിച്ചു
പട്ടാമ്പി: സഊദി വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഇസ്മയില് മുഹമ്മദ് അല്‍മൂസ പട്ടാമ്പി എസ്.എന്‍.ജി.എസ് കോളജ് സന്ദര്‍ശിച്ചു. ഹ്വസ്വ സന്ദര്‍ശനത്തിന് കേരളത്തിലായിരുന്നു അദ്ദേഹം.
കോളജ് സന്ദര്‍ശനത്തിനിടെ കോളജ് ലൈബ്രറിയിലെ രണ്ട് അലമാറകള്‍ നിറയെ സൂക്ഷിച്ച താളിയോലകള്‍ അദ്ദേഹം പരിശോധിച്ചു. പുരാതന കാലത്ത് ഖുര്‍ആന്‍ ഈത്തപ്പനയോലകളിലും മട്ടലുകളിലും എഴുതപ്പെട്ട ചരിത്രം അദ്ധേഹം ഓര്‍മ്മപ്പെടുത്തി. എന്നാല്‍ ഇവ ഇന്ന് വളരെ അപൂര്‍വ്വമായി മാത്രമേ കാണാന്‍ കഴിയൂ എന്ന് അദ്ധേഹം പറഞ്ഞു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങള്‍ ഇപ്പോഴും കേടുകൂടാതെ സംരക്ഷിക്കാന്‍ എങ്ങിനെയാണ് നിങ്ങള്‍ക്ക് കഴിയുന്നതെന്ന് ചോദ്യവുമായാണ് അദ്ധേഹം മടങ്ങിയതെന്ന് കോളജിലെ അറബിക് വിഭാഗം പ്രൊഫസര്‍ ഡോ. പി അബ്ദു പറഞ്ഞു.വിദ്യാര്‍ഥികളോട് വാദസംവാദങ്ങളും അദ്ദേഹം നടത്തി.
കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ.പി അനിതകുമാരി, ലൈബ്രേറിയന്‍ ഷാജഹാന്‍, പ്രൊഫ. മുഹമ്മദ് അഷ്‌റഫ്, മുഹമ്മദ് ഷരീഫ്, നിസാര്‍ സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."