നൊച്ചിമയില്‍ മൊബൈല്‍ കടയില്‍ മോഷണം
ആലുവ: എടത്തല നൊച്ചിമ കോമ്പാറയിലെ മൊബൈല്‍ കടയില്‍ മോഷണം. രാത്രി കട കുത്തി തുറന്ന് അകത്ത് കയറിയ കള്ളന്‍ ഏഴായിരം രൂപയും മൊബൈല്‍ ഫോണുകളും മോഷ്ടിച്ചു. കോമ്പാറ ജങ്ഷനില്‍ തന്നെയുള്ള വാട്ട്‌സ് ആപ്പ് എന്ന കടയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് മോഷണം നടന്നത്.
ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് കടയുടെ അകത്ത് പ്രവേശിച്ചത്. കൗണ്ടറിലുണ്ടായിരുന്ന പണവും, റിപ്പയറിങിനായി കൊണ്ടു വന്ന മൊബൈല്‍ ഫോണുകളുമാണ് കൊണ്ടു പോയത്. എടത്തല പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. കടയിലെ സി.സി ടി.വി കാമറയില്‍ കള്ളന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇതും പൊലിസ് ശേഖരിച്ചിട്ടുണ്ട്.
പ്രദേശത്ത് മോഷണം പെരുകിയിട്ടും പൊലിസ് നിസംഗത തുടരുകയാണെന്ന് വ്യാപാരികള്‍ പരാതി പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്ന് കടകുത്തി തുറന്ന് മോഷണം നടന്നെന്ന് വ്യാപാരികള്‍ പറയുന്നു. ഗ്രാന്‍ഡ്് സൂപ്പര്‍ മാര്‍ക്കറ്റ്, ടേസ്റ്റി മഹല്‍ ബേക്കറി തുടങ്ങിയ കടകളിലാണ് ആഴചകള്‍ക്ക മുന്‍പ് മോഷണം നടന്നത്. എന്നാല്‍ ഇവിടെ നിന്ന് വലിയ തുക നഷ്ടപ്പെട്ടിട്ടില്ല. രണ്ട് വര്‍ഷം മുന്‍പ് കോമ്പാറ ജംഗ്ഷനില്‍ ഒരേ ദിവസം ഏഴ് കടകളില്‍ മോഷണം നടന്നിരുന്നു.
മൊബൈല്‍ കടകളില്‍ ഉള്‍പ്പടെയാണ് അന്ന് മോഷണം നടന്നത്. അന്നും സി.സി.ടി.വി ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടാന്‍ പൊലിസിനു കഴിഞ്ഞില്ല. പ്രദേശത്ത് രാത്രികാലങ്ങളിലെ പെട്രോളിംഗ് പൊലിസ് ഊര്‍ജ്ജിതമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."