സ്വകാര്യ ബസും മുടങ്ങും
കുന്നംകുളം: ചില്ലറയില്‍ കുടുങ്ങി സ്വകാര്യ ബസ് സര്‍വിസും.തല്‍സ്ഥിതി തുടര്‍ന്നാല്‍ സര്‍വിസ് നിര്‍ത്തിവെക്കേണ്ടി വരുമെന്നും സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ബസുടമകളുടെ ആവശ്യം. നോട്ട് നിരോധനത്തിന്റെ പുറകെ ഡീസല്‍ ചാര്‍ജ് വര്‍ധനവും ബസ് സര്‍വിസിനെ ഗുരുതരമായി പ്രതിസന്ധിയിലേക്ക് എത്തിക്കുകയാണ്. ജില്ലയിലെ 1400 ഓളം വരുന്ന സ്വകര്യ ബസുകളിലെ ശരാശരി വരുമാനം
8000 രൂപയായാണ് കണക്കാക്കുന്നത്. 6000 മുതല്‍ 18000 രൂപ വരെ ദിവസ വരവുള്ള ബസുകളിലിപ്പോള്‍ കളക്ഷന്‍ 40 ശതമാനമായി കുറഞ്ഞുവെന്നാണ് ബസുടമകള്‍ പറയുന്നത്.
പ്രതിദിനം 1.7 കോടിയില്‍ നിന്നും 75 ലക്ഷത്തിലേക്ക് കളക്ഷനില്‍ കുറവുണ്ടായി. എന്നാല്‍ തൊഴിലാളി ശമ്പളം, ഡീസല്‍ ചാര്‍ജ്, ടാക്‌സ്, തൊഴിലാളി ക്ഷേമനിധി തുടങ്ങിയ ചിലവുകള്‍ നടത്താന്‍ പോലും നിലവിലെ കളക്ഷന്‍ സാധ്യമാകില്ലെന്നാണ് ഇവര്‍ പറയുന്നത്.
ജനങ്ങളുടെ കയ്യില്‍ പണമില്ലെന്നതും, ചില്ലറയില്ലെന്നതും വിപണിയിലുണ്ടാക്കിയ ഇടിവ് ബസ് സര്‍വിസിനേയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. യാത്രക്കാര്‍ ഗണ്യമായി കുറഞ്ഞ സാഹചര്യം കണക്കിലെടുത്ത് സര്‍വിസുകള്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് ഉടമകളുടെ ആവശ്യം. സര്‍ക്കാരിനാകട്ടെ ചെയ്യാനാകുന്നത് ടാക്‌സ് സ്വീകരിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യുകയോ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുകയോ മാത്രമാണ്.
ആദ്യത്തേത് പ്രാവര്‍ത്തികമാകാന്‍ സാധ്യമല്ലെന്നതിനാല്‍ കനിന്‍മേല്‍കുരു പോലെ ജനങ്ങള്‍ക്ക് അധിക ബാധ്യതയിലേക്കാണ് ബസ് സര്‍വിസും കണ്ണുവെക്കുന്നത്. ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ ജില്ലാ ഭാരവാഹിക ളുടെ അടിയന്തിര യോഗം ഇത് സംബന്ധിച്ചുള്ള ആവശ്യവുമായി സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. ജില്ലയിലെ 800 ഓളം വരുന്ന സ്വകാര്യ ബസുടമക ളെല്ലാം കൊടി നിറം മറന്ന് ഈ ആവശ്യത്തിലൊന്നിക്കുമെന്നാണ് പറയപെടുന്നത്.
പെട്രോള്‍ ബങ്കുകളില്‍ അസാധുവാക്കിയ നോട്ടുകള്‍ സ്വീകരി ക്കുമെന്നിരിക്കെ ഇത്തരം നോട്ടുകള്‍ കൈപറ്റാന്‍ സ്വകാര്യ ബസുകള്‍ മടികാണിക്കുന്നില്ലെങ്കിലും ബാക്കി നല്‍കാന്‍ ചില്ലറയില്ലാത്തതാണ് ഇവരെ കുരുക്കിലാക്കുന്നത്. വലിയ നോട്ടു നല്‍കി ചില്ലറക്കായി ബഹളമുണ്ടാക്കാനുള്ള മടിക്ക് യാത്രക്കാര്‍ പലരും ഇരു ചക്രവാഹനങ്ങളിലേക്ക് മാറുകയും ചെറിയ ദൂരം നടന്നും സൈക്കിളിലുമൊക്കെയാക്കി ബദല്‍ മാര്‍ഗം കണ്ടെത്തിയതും സ്വകര്യ ബസ് സര്‍വിസിനെ മാത്രമല്ല, വരും ദിവസങ്ങളില്‍ ടാക്‌സികളേയും കാര്യമായി തന്നെ ബാധിച്ചേക്കും.
എ.ടി.എം കൗ@ണ്ടറുകളില്‍ റീത്ത് വച്ച് പ്രതിഷേധിച്ചു
എരുമപ്പെട്ടി: പകരം സംവിധാനം ഒരുക്കാതെ നോട്ടുകള്‍ അസാധുവാക്കി ജനങ്ങളെ ദുരിതത്തിലാക്കിയ ബി.ജെ.പി സര്‍ക്കാരിന്റെ നടപടിയില്‍ കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മറ്റി ബാങ്ക് എ.ടി.എം കൗ@ണ്ടറു കള്‍ക്ക് മുന്നില്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു. എരുമപ്പെട്ടി എസ്.ബി.ടി, എസ്.ഐ.ബി ബാങ്കുകളുടെ എ.ടി.എം കൗണ്ട@റുകള്‍ക്ക് മുന്നിലാണ് റീത്ത് വെച്ചത്.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.കെ.ജോസ്, ഡി.സി.സി.അംഗം അമ്പലപ്പാട്ട് മണികണ്ഠന്‍, ടി.കെ.ദേവസി, എം.എം. നിഷാദ്, എന്‍.കെ.കബീര്‍, കെ.ഗോവിന്ദന്‍കുട്ടി, ടി.എസ്.മോഹനന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."