കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ സമുഹം ജാഗരൂഗരാകണം: സുന്നി ബാലവേദി
നെടുമ്പാശ്ശേരി: സമൂഹത്തില്‍ കുട്ടികള്‍ക്കെതിരായ അക്രമങ്ങളും, പീഡനങ്ങളും വര്‍ദ്ധിച്ചുവരികയാണെന്നും ഇതിനെതിരെ സമൂഹം ജാഗരൂഗരാ കണമെന്നും സുന്നി ബാലവേദി എറണാകുളം ജില്ലാ കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു.വിദ്യാലയങ്ങളിലും, വീടുകളിലും വിദ്യാഭ്യാസത്തിന്റെയും മറ്റ് കലാകായിക മല്‍സരങ്ങളുടെയും മറ്റും പേരിലും കുട്ടികളെ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെയുള്ള പ്രവണത വര്‍ദ്ധിച്ചുവരികയാണ്.
രക്ഷിതാക്കള്‍ സ്വന്തം ദുരഭിമാനത്തിന് വേണ്ടി കുട്ടികളെ ഉപയോഗിക്കുന്ന പ്രവണത ഉപേക്ഷിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.എച്ച്.അബ്ദുസ്സമദ് ദാരിമി ഉദ്ഘാടനം ചെയ്തു. സി.കെ സിയാദ് ചെമ്പറക്കി, കുഞ്ഞുമുഹമ്മദ് മുസ്ലിയാര്, സിദ്ധിക്ക് ഫൈസി, ഷെമീര്‍ ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി മുഹമ്മദ് സമീല്‍ കളമശ്ശേരി (പ്രസിഡന്റ്), റിസാല്‍ദര്‍ അലി നെടുമ്പാശ്ശേരി (ജനറല്‍ സെക്രട്ടറി), അഫ്നാസ് കെ.എസ് എടത്തല (ട്രഷറര്‍), മുഹമ്മദ് അനസ് വാഫി (ചെയര്മാന്), അബ്ദുള്‍ റഷീദ് ഫൈസി (കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."