HOME
DETAILS

ഏക സിവില്‍കോഡ് അപ്രായോഗികം: ഹിദായ കോണ്‍ഫറന്‍സ്

  
backup
November 18, 2016 | 10:04 PM

%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf


കളമശ്ശേരി: ഏകീകൃത സിവില്‍ നിയമത്തെച്ചൊല്ലി ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വാദങ്ങള്‍ ബാലിശമാണെന്നും, ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പൗരന്മാര്‍ക്കു നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യത്തെ അത് ഹനിക്കുമെന്നും എസ്.കെ.എസ്.എസ്.എഫ് കളമശ്ശേരി മേഖലാ ഹിദായ കോണ്‍ഫറന്‍സിലെ സെമിനാര്‍ അഭിപ്രായപ്പെട്ടു.
ഓരോ മതങ്ങള്‍ക്കും അവയുടെ കര്‍ത്തൃത്വത്തെ കുറിക്കുന്ന വിശ്വാസസംഹിതകളും നിയമവ്യാഖ്യാനങ്ങളും ഉണ്ട്. അതിന്മേല്‍ ഭരണകൂടം തടസ്സങ്ങള്‍ സൃഷ്ടിക്കുകയെന്നത് ആശാസ്യമല്ല എന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.  പുന്നുരുന്നി കെ. കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്ത് വിഷയാവതരണം നടത്തി.  
മതേതര പരിസരത്തില്‍ ഏതെങ്കിലും മതത്തിന്റെ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്ന നിയമങ്ങളെ പൊതു സമാജത്തിന്റെ നിയമമായി പ്രയോഗവല്‍കരിക്കല്‍ അസംഭവ്യമാണെന്നും മുസ്‌ലിം മതനിയമങ്ങളളെ പുനര്‍നിര്‍മിക്കാന്‍ മനുഷ്യര്‍ അശക്തരാണെന്നും പുന്നുരുന്നി ഉസ്താദ് പറഞ്ഞു.
ഹിദായ സ്വാഗതസംഘം ചെയര്‍മാന്‍ കെ.എ സിദ്ദീഖ് അധ്യക്ഷനായിരുന്നു.  ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.  മതത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന നിലയില്‍ ഏകീകൃത സിവില്‍ നിയമവാദങ്ങള്‍ വരാതിരിക്കാന്‍ നിയമ സാക്ഷരതയും ഖുര്‍ആനിക സാക്ഷരതയും സമുദായം ആര്‍ജ്ജിക്കണമെന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു.  
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മോഡറേറ്ററായിരുന്നു. ഭരണഘടനയിലെ വളരെ അടിയന്തിരമായി നടപ്പാക്കേണ്ട നിര്‍ദേശകതത്വങ്ങളെ കുറിച്ച് ആലോചിക്കുന്നതിനു പകരം രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്കു തള്ളിവിടുന്ന ഏകീകൃത സിവില്‍കോഡ് വാദം തീര്‍ത്തും അസംബന്ധമാണെന്നും അത്തരം നീക്കങ്ങളെ ഈ സമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും സത്താര്‍ പന്തല്ലൂര്‍  പറഞ്ഞു.
ജില്ലാ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പ്രസിഡന്റ് എം.എം അബൂബക്കര്‍ ഫൈസി, എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി സി.എം അബ്ദുറഹ്മാന്‍കുട്ടി, കളമശ്ശേരി വാഫി കോളേജ് പ്രിന്‍സിപ്പല്‍ ജഅ്ഫര്‍ ഷെരീഫ് വാഫി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം ഫൈസല്‍, കോമ്പാറ വഫിയ്യ കോളേജ് വര്‍ക്കിംഗ് ചെയര്‍മാന്‍ ഹുസൈന്‍ ഹാജി,  ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം.ബി. മുഹമ്മദ്, ട്രഷറര്‍ അബ്ദുസ്സലാം ഹാജി,  എസ്.കെ.എസ്.എസ്.എഫ് മേഖലാ പ്രസിഡന്റ് പി.എച്ച് അജാസ്, ജനറല്‍ സെക്രട്ടറി നൗഫല്‍ തീനാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാഗതസംഘം കണ്‍വീനര്‍  സൈനുദ്ദീന്‍ വാഫി സ്വാഗതവും ട്രഷറര്‍ അബ്ദുറസാഖ് നന്ദിയും പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  a month ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  a month ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  a month ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  a month ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  a month ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  a month ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  a month ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  a month ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  a month ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  a month ago