ഐ.ഒ.സി ലോറി സമരം മൂന്നാം ദിവസത്തിലേക്ക്; ഇന്ധനക്ഷാമം രൂക്ഷമാകും
കൊച്ചി: ടെന്‍ഡര്‍ നടപടികളിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു ഇരുമ്പനം ഐ.ഒ.സിയില്‍ തൊഴിലാളികളും ലോറി ഉടമകളും ആരംഭിച്ച പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ സംസ്ഥാനത്ത് ഇന്ധന ക്ഷാമം രൂക്ഷമായി. പമ്പുടമകളും സമരത്തിനിറങ്ങുന്നതോടെ സംസ്ഥാനം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങും. ഇന്നലെ നടന്ന ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായത്. നിലവിലെ സ്‌റ്റോക്ക് തീരുന്ന മുറയ്ക്കു സംസ്ഥാനത്തെ പമ്പുകള്‍ അടയുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്(എ.കെ.എഫ്.പി.ടി) വ്യക്തമാക്കി.
ഐ.ഒ.സി പമ്പുകള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് ഇന്നുമുതല്‍ സംസ്ഥാനത്തെ എച്ച്. പി.സി, ബി.പി. സി പമ്പുകളും ഇന്ധനം എടുക്കില്ല. ഒക്ടോബറില്‍ നടന്ന സമരത്തെ തുടര്‍ന്ന് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ടെന്‍ഡറിലെ അപാകതകള്‍ പരിഹരിച്ച ശേഷം പുതിയ ടെന്‍ഡര്‍ ക്ഷണിക്കുകയുള്ളു എന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പുകള്‍ ലംഘിച്ച് ഡിസംബര്‍ മൂന്നിലേക്ക് വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചതിനെ തുടര്‍ന്നാണ് ശനിയാഴ്ച മുതല്‍ വീണ്ടും സമരം ആരംഭിച്ചത്.
ഇന്നുമുതല്‍ സംസ്ഥാനത്തെ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്നതിനാല്‍ പിന്‍വലിക്കാന്‍ ഉടമകളുടെ യോഗം തീരുമാനിച്ചു. എന്നാല്‍ ഇന്ധനം എടുക്കേണ്ടെന്ന തീരുമാനമുള്ളതിനാല്‍ നിലവിലെ സ്‌റ്റോക്ക് തീരുന്ന മുറയ്ക്ക് പമ്പുകള്‍ അടയും. ഇപ്പോള്‍ തന്നെ പല പമ്പുകളും അടഞ്ഞുകഴിഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."