HOME
DETAILS
MAL
കുമ്മനത്തെയും കൂട്ടരെയും ചവിട്ടിപ്പുറത്താക്കണം: വി.എസ്
backup
November 22 2016 | 20:11 PM
തിരുവനന്തപുരം: പാവപ്പെട്ടവരുടെ കണ്ണീരിലും ചോരയിലും വളര്‍ന്ന സഹകരണ പ്രസ്ഥാനത്തെ കള്ളപ്പണം ആരോപിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്ന കുമ്മനം രാജശേഖരനെയും കൂട്ടരെയും കേരളത്തില്‍ നിന്ന് ചവിട്ടപ്പുറത്താക്കണമെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്. ജനങ്ങള്‍ ഇവിടെ അരി വാങ്ങാന്‍ പണത്തിനായി വരി നില്ക്കുമ്പോള് ബി.ജെ.പിക്കാരുടെ അക്കൗണ്ടില്‍ അനധികൃത പണം കുമിഞ്ഞുകൂടുകയാണെന്നും നിയമസഭയില്‍ സഹകരണ മേഖലയിലെ പ്രതിസന്ധിയെക്കുറിച്ചു നടന്ന ചര്‍ച്ചയില്‍ വി.എസ് പറഞ്ഞു.
ആദ്യ മണിക്കൂറുകളില്‍ ഒരു കള്ളപ്പണ വിരുദ്ധ വികാരം ഉണ്ടാക്കിയെടുക്കാന്‍ നരേന്ദ്രമോദിക്കു സാധിച്ചെങ്കിലും വൈകാതെ ജനങ്ങള്‍ സത്യം മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. ബി.ജെ.പിയുടെ തനിനിറം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും വി.എസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."