സമാധാന സന്ദേശമുയര്‍ത്തി വാളാങ്കിച്ചാലില്‍ ശാന്തിയാത്ര
കണ്ണൂര്‍: നാട്ടില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ ഒരാളും കൊല്ലപ്പെടില്ലെന്നു പ്രഖ്യാപിച്ച് വാളാങ്കിച്ചാലില്‍ ശാന്തിയാത്ര നടന്നു. മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല സമാധാനയോഗ തീരുമാന പ്രകാരമാണ് കലക്ടര്‍ മിര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ എല്ലാ കക്ഷിനേതാക്കളും നാട്ടുകാരും വിദ്യാര്‍ഥികളും പങ്കെടുത്ത ശാന്തിയാത്ര നടന്നത്. കോട്ടയം രാജാസ് ഹൈസ്കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച യാത്ര വാളങ്കിച്ചാലില്‍ സമാപിച്ചു.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവന് അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്, മുന്‍ എം.എല്‍.എ കെ.കെ നാരായണന്, വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത, മമ്പറം ദിവാകരന്, സി.പി മുരളി, എ.പി പുരുഷോത്തമന്, കുഞ്ഞഹമ്മദ്, ആര്.കെ ഗിരിധരന്, കെ.കെ രാജന്, കെ മുകുന്ദന് സംസാരിച്ചു. ഇന്നു വൈകുന്നേരം നാലിന് പിണറായിയിലും ശാന്തിയാത്ര നടക്കും. പിണറായി കമ്പനിമൊട്ടയില്‍ നിന്നാരംഭിച്ച് പിണറായി ടൗണില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."