റവന്യൂ ജില്ലാ കായികമേള 38 ഇനങ്ങള്‍ പൂര്‍ത്തിയായി: 80 പോയിന്റോടെ തൃശൂര്‍ ഈസ്റ്റ് മുന്നില്‍
ചാലക്കുടി; ചാലക്കുടിയില്‍ നടക്കുന്ന റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയില്‍ 38 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തൃശൂര്‍ ഈസ്റ്റ് ഉപജില്ല മുന്നേറ്റം തുടരുന്നു.ഏഴ് സ്വര്‍ണം, 13 വെള്ളി, ഏഴ് വെങ്കലം എന്നിവയോടെ ഇതിനകം ഇതിനകം 80 പോയിന്റുകള്‍ ലഭിച്ചു.76 പോയിന്റുകളോടെ വലപ്പാട് ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. ആതിഥേയരായ ചാലക്കുടി 35 പോയിന്റ് നേടി മൂന്നാംസ്ഥാനത്തുണ്ട്.
രണ്ടാം ദിവസത്തെ മത്സരത്തോടെ ഇരട്ട സ്വര്‍ണം നേടിയവരുടെ എണ്ണം രണ്ടായി. നാട്ടിക ഗവണ്‍മെന്റ് ഫിഷറീസ് സ്‌കൂളിലെ ആന്‍സി സോജനാണ് ഡബിളിന് അര്‍ഹത നേടിയത്. പെണ്‍കുട്ടികളുടെ നൂറുമീറ്ററില്‍ ഒന്നാംസ്ഥാനത്തെത്തിയ ആന്‍സി കഴിഞ്ഞ ദിവസം നടന്ന ലോംഗ് ജമ്പിലും ഒന്നാംസ്ഥാനക്കാരിയായി. തശൂര്‍ ഈസ്റ്റ് ഉപജില്ലയിലെ കെ.പി. അക്ഷയ്ക്ക് ഇരട്ട സ്വര്‍ണം ലഭിച്ചിരുന്നു. ലോംഗ് ജമ്പ്, ഹൈജമ്പ് എന്നീയിനങ്ങളിലാണ് അക്ഷയ് എതിരാളികളെ പിന്നിലാക്കിയത്.
മേളയില്‍ ആളൂര്‍ ആര്‍എംഎച്ച്എസിലെ ലിബിന്‍ ഷിബുവും എരുമപ്പെട്ടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ടി ജെ ജംഷീല മേളയിലെ വേഗതയേറിയ താരങ്ങളായി. 11സെന്റില്‍ ഫിനിഷ് ചെയ്താണ് സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ ലിബിന്‍ ഒന്നാമതായത്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന മേളയില്‍ 200മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു. നാഷണല്‍ മീറ്റില്‍ 100മീറ്ററില്‍ വെങ്കലവും ലിബിന്‍ സ്വന്തമാക്കിയിരുന്നു.
വ്യാഴാവ്ച നടക്കുന്ന 200മീറ്ററിലും ലിബിന്‍ മല്‍സരിക്കുന്നുണ്ട്. സീനിയര്‍ വിഭാഗത്തില്‍ ഒന്നമതെത്തിയ ജംഷീലയും 200മീറ്ററില്‍ മല്‍സരിക്കുന്നുണ്ട്. ജൂനിയര്‍ വിഭാഗത്തില്‍ കോട്ടപ്പുറം സെന്റ്.ആന്‍സ് സ്‌കൂളിലെ അഹഫാക്കും ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നാട്ടിക ഫിഷറീല്‍ ഗവ.സ്‌കൂളിലെ എന്‍സി സോജനും വേഗതയുള്ള താരങ്ങളായി. കഴിഞ്ഞ ദിവസം നടന്ന ലോങ്ജംപിലും ഏന്‍സി സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."