കല്‍ക്കുളത്തെത്തിയത് നൂറുകണക്കിന് ആളുകള്‍
കരുളായി: കേരളത്തെ നടുക്കിയ സംഭവമാണ് കരുളായി വനത്തില്‍ ഇന്നലെ അരങ്ങേറിയത്. 60 പൊലിസുകാരും 11 മാവോവാദികളും തമ്മില്‍നടന്ന ഏറ്റുമുട്ടലില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തപരന്നതോടെ നൂറുകണക്കിനാളുകളാണ് കല്‍ക്കുളത്തേക്ക് ഒഴുകിയെത്തിയത്.ആളുകളെ നിയന്ത്രിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഏറെ പാടുപെട്ടു. ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ് വനത്തിനുള്ളില്‍ പൊലിസും മാവോവാദികളും തമ്മില്‍ അരമണിക്കൂറുകളോളം വെടിയുതിര്‍ത്തത്. എടക്കരയില്‍നിന്ന് ആംബുലന്‍സ് വനത്തിലേക്ക് പ്രവേശിച്ചതോടെയാണ് പുറംലോകം സംഭവമറിഞ്ഞത്. വനപാലകരില്‍നിന്നുപോലും പൊലിസ് ഈ വിവരം മറച്ചുവയ്ക്കുകയായിരുന്നു.
ഉച്ചയ്ക്ക് ഒന്നോടെതന്നെ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ കല്‍ക്കുളം സ്റ്റേഷനു സമീപത്ത് എത്തിത്തുടങ്ങുകയും ചാനലുകളില്‍ വാര്‍ത്തകള്‍ വന്നുതുടങ്ങുകയും ചെയ്തു. ഇതോടെയാണ് വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആളുകള്‍ കല്‍ക്കുളത്ത് തടിച്ചുകൂടിയത്. എന്നാല്‍, മരണപ്പെട്ടവരുടെ മൃതദേഹം എപ്പോള്‍ കൊണ്ടുവരുമെന്നകാര്യം പുറത്തുവിടാത്തതിനാല്‍ ആളുകള്‍ ആകാംഷയോടെ രാത്രിയ വൈകിയും ഇവിടെ തമ്പടിച്ചിട്ടുണ്ട്.
കേരളത്തെ നടുക്കിയ ഈ സംഭവം മുഖ്യമന്ത്രിയേയും മറ്റുമന്ത്രിമാരേയും അറിയിച്ചിട്ടുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട് ഉന്നതലതല യോഗം ചേര്‍ന്ന് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സ്ഥലം സന്ദര്‍ശിച്ച പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞു. മേഖലയില്‍ സുരക്ഷ ശക്തമാക്കുമെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."