HOME
DETAILS

പൊലിസ് പരിപാടിയില്‍ ആശയക്കുഴപ്പം: ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കാതെ മുഖ്യമന്ത്രി മടങ്ങി

  
backup
November 26 2016 | 06:11 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b4%af%e0%b4%95


കൊച്ചി: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി സംസ്ഥാന പൊലിസ് ഒരുക്കിയ പിങ്ക് പൊലിസ് പട്രോളിങിന്റെ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പരിപാടിയിലെ ആശയക്കുഴപ്പം കാരണം ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കാതെ മടങ്ങി. രാവിലെ 10.30നാണ് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ പിങ്ക് പൊലിസ് പട്രോങിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രി കൃത്യസമയത്ത് എത്തുകയും ചെയ്തു. എന്നാല്‍ പിങ്ക് പൊലിസ് പട്രോങിനെപ്പറ്റി വിശദീകരിക്കാന്‍ നിയോഗിച്ചിരുന്ന എ.ഡി.ജ.പി ബി. സന്ധ്യ വരാന്‍ വൈകിയതാണു പ്രശനങ്ങള്‍ക്കു തുടക്കം.
ഇതിനിടെ ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കുകയും ചെയ്തു. ബി. സന്ധ്യയെ പിങ്ക് പട്രോളിങ് പരിചയപ്പെടുത്താന്‍ അവതാരക ക്ഷണിച്ചെങ്കിലും അവര്‍ എത്തിയിരുന്നില്ല. തുടര്‍ന്നു മുഖ്യമന്ത്രിയെ ക്ഷണിച്ചതാകട്ടെ സ്വാഗതമാശംസിക്കാനും. അബദ്ധം മനസ്സിലാക്കിയ സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശ് അവതാരകയില്‍ നിന്നു മൈക്ക് വാങ്ങി മുഖ്യമന്ത്രിയെ ഉദ്ഘാടനത്തിനു ക്ഷണിച്ചു. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനുശേഷമാണ് ബി.സന്ധ്യ എത്തിയത്.
മുഖ്യമന്ത്രി വേദിയിലിരിക്കെ കടന്നുവന്ന എ.ഡി.ജി.പി യാകട്ടെ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്തുമില്ല. ഇതിനിടെ, ഫ്‌ളാഗ് ഓഫ് ചെയ്യുന്നതിനുള്ള വാഹനം സ്‌റ്റേജില്‍ പ്രത്യേക കര്‍ട്ടനുള്ളില്‍ തയാറാക്കി നിര്‍ത്തിയിരുന്നു. ഉദ്ഘാടനപ്രസംഗത്തിനുശേഷം മുഖ്യമന്ത്രി വാഹനം ഫ്‌ളാഗ് ഓഫ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം തീര്‍ന്നയുടന്‍ അവതാരക 'കാവലാള്‍' എന്ന ഹ്രസ്വചിത്രം പ്രകാശനം ചെയ്യാന്‍ മേയര്‍ സൗമിനി ജെയിനിനെയും പുതിയ കണ്‍ട്രോള്‍ റൂം പരിചയപ്പെടുത്താന്‍ നടി ഷീലയെയും ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ഇതിനുശേഷവും അവതാരക മുഖ്യമന്ത്രിയെ ഫ്‌ളാഗ് ഓഫിനുക്ഷണിക്കാതെ പിങ്ക് പട്രോള്‍ പരിചയപ്പെടുത്തുന്നതിന് എ.ഡി.ജി.പിയെ ക്ഷണിച്ചു.
ഇതേത്തുടര്‍ന്ന് ഇനിയും കാത്തുനിന്നാല്‍ മറ്റു പരിപാടികള്‍ മുടങ്ങുമെന്ന് പറഞ്ഞ് മുഖ്യമന്ത്രി അനിഷ്ടത്തോടെ വേദിയില്‍ നിന്നിറങ്ങുകയായിരുന്നു. മുന്‍ എം.പി പി. രാജീവും മുഖ്യമന്ത്രിക്കൊപ്പം വേദിവിട്ടു. സിറ്റി പൊലിസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി വാഹനത്തിലേക്കു കയറുകയായിരുന്നു. തുടര്‍ന്ന് എ.ഡി.ജി.പി ബി. സന്ധ്യ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago